Join Whatsapp Group. Join now!
Aster MIMS 25/06/2023

Onam Sadhya | ഇത്തവണയും വിഭവസമൃദ്ധമായ ഓണസദ്യയുണ്ട് വാനരപ്പട; ഇലകള്‍ നിരത്തി സിനിമാ താരം പി പി കുഞ്ഞികൃഷ്ണന്‍; ഇടയിലെക്കാട് കാവില്‍ ദൃശ്യവിരുന്ന്

വിളമ്പിയത് 16 വിഭവങ്ങള്‍ Onam, Celebrations, Kerala Festivals, Malayalam News, Onam Sadhya
തൃക്കരിപ്പൂര്‍: (www.kasargodvartha.com) ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ഇടയിലെക്കാട് കാവിലെ 30 ഓളം വരുന്ന വാനരര്‍ക്ക് ഓണസദ്യ ഒരുക്കി. കാവിനടുത്ത റോഡരികില്‍ വെച്ച ഡസ്‌കിലും ബെഞ്ചിലുമായി പഴങ്ങളും പച്ചക്കറികളും ഉപ്പു ചേര്‍ക്കാത്ത ചോറുമാണ് വിഭവങ്ങളായി നിരത്തിയത്.
   
Onam, Celebrations, Kerala Festivals, Malayalam News, Onam Sadhya, Onam 2023, Kerala News, Kasaragod News, Malayalam News, Serves Onam sadya to monkeys.

പതിനാറാമത് ഓണസദ്യയില്‍ പതിനാറ് വിഭവങ്ങളാണ് ഉണ്ടായിരുന്നത്. നവോദയ ബാലവേദിയുടെ സ്ഥാപക സംഘാടകനും സിനിമാതാരവുമായ പി പി കുഞ്ഞികൃഷ്ണന്‍ കുട്ടികള്‍ക്കൊപ്പം പാട്ടുപാടി ഘോഷയാത്രയില്‍ പങ്കുചേര്‍ന്ന് സദ്യയ്ക്കുള്ള ഇലകള്‍ നിരത്തി.
          
Onam, Celebrations, Kerala Festivals, Malayalam News, Onam Sadhya, Onam 2023, Kerala News, Kasaragod News, Malayalam News, Serves Onam sadya to monkeys.

രണ്ടു പതിറ്റാണ്ടുകാലം മുറതെറ്റാതെ വാനരര്‍ക്ക് ചോറൂട്ടി, ഇപ്പോള്‍ ശയ്യാവലംബിയായ ചാലില്‍ മാണിക്കമ്മ സദ്യയില്‍ ചോറുവിളമ്പി. കൗതുകം നിറഞ്ഞ സദ്യ കാണാന്‍ വന്‍ ജനക്കൂട്ടമായിരുന്നു കാവിനരികിലേക്ക് ഒഴുകി എത്തിയത്. തിരുവോണത്തിന്റെ പിറ്റേന്നാള്‍ അവിട്ടം നാളിലാണ് വാനരര്‍ക്ക് ഓണസദ്യ ഒരുക്കുന്നത്.

വായനശാലയും തൃശൂര്‍ മൃഗശാലയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കുരങ്ങുകളുടെ എണ്ണം പത്തില്‍ താഴെയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്. അതിനുശേഷം പ്രദേശത്ത് കുരങ്ങുകളുടെ എണ്ണം വര്‍ധിച്ചതായി അധികൃതര്‍ പറയുന്നു.
    
Onam, Celebrations, Kerala Festivals, Malayalam News, Onam Sadhya, Onam 2023, Kerala News, Kasaragod News, Malayalam News, Serves Onam sadya to monkeys.

ഹൊസ്ദുര്‍ഗ് താലൂക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി വേണുഗോപാലന്‍, ഗ്രന്ഥാലയം സെക്രടറി വി കെ കരുണാകരന്‍, ബാലവേദി കണ്‍വീനര്‍ എം ബാബു, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ആനന്ദ് പേക്കടം, പി വി സുരേശന്‍, എ സുമേഷ്, എം കൃഷ്ണന്‍, പി സുധീര്‍, എന്‍ കെ സതീശന്‍, സി ജലജ, സ്വാതി വിശ്വനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Onam, Celebrations, Kerala Festivals, Malayalam News, Onam Sadhya, Onam 2023, Kerala News, Kasaragod News, Malayalam News, Serves Onam sadya to monkeys.
< !- START disable copy paste -->

Post a Comment