അതിനിടെ സന്ദർശകരുടെ ആവശ്യാർഥം പാർകിൽ വിവിധ സൗകര്യങ്ങൾ ഒരുക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് ബിആർഡിസിയിൽ നിന്നും പാർക് ഏറ്റെടുത്ത ക്യൂ എച് ഗ്രൂപ് ഡയറക്ടർ കെ കെ അബ്ദുല്ലത്വീഫ് പറഞ്ഞു.
ടൂറിസം വകുപ്പും, പാർക് നടത്തിപ്പുകാരും നടത്തുന്ന അഞ്ച് കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് പുറമെ അന്താരാഷ്ട്ര നിലവാരമുളള അഡ്വഞ്ചർ ആക്ടിവിറ്റീസ്, സ്കൂബ ഡൈവിംഗ്, അമ്യൂസ്മെന്റ് ആക്ടിവിറ്റീസ്, ബീച് ടെന്റുകൾ എന്നിവയും പുതിയതായി ഒരുക്കും. ബീച് പാർകിനെ ഡെസ്റ്റിനേഷൻ മാര്യേജ്, എംഐസിഇ (MICE - Meeting Incentives Conferences and Exhibitions) എന്നിവയുടെ ഹബാക്കി മാറ്റാനും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: News, Bekal, Kasaragod, Kerala, Tourism, Bekal Fort, Bekal Fort Beach Park, QH Group planning to change face of Bekal Fort Beach Park.
< !- START disable copy paste -->