ബന്തിയോട്: (www.kasargodvartha.com) ബന്തിയോട് പച്ചമ്പളയില്‍ കൂട്ടില്‍ കയറിയ കൂറ്റന്‍ പെരുമ്പാമ്പ് പതിമൂന്നോളം കോഴികളെ വിഴുങ്ങി. വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന ഫാറൂഖ് വളര്‍ത്തുകയായിരുന്ന കോഴികളെയാണ് പാമ്പ് കൂട്ട ത്തോടെ അകത്താക്കിയത്. പത്ത് മുട്ടക്കോഴികളും അഞ്ച് പൂവന്‍ കോഴികളുമായി ആകെ പതിനഞ്ച് കോഴികളാണ് ഉണ്ടായിരുന്നതെന്ന് ഫാറൂഖ് പറയുന്നു.
ഇവയില്‍ രണ്ടെണ്ണം ചത്തനിലയില്‍ കൂട്ടിലുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ കൂട് തുറക്കുമ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇരയെടുത്ത് കൂട്ടില്‍ തന്നെ കിടക്കുകയായിരുന്ന പെരുമ്പാമ്പിനെ വനപാലകരുടെ പ്രതിനിധി ഉബൈദ് കയ്യാര്‍ വന്ന് പിടികൂടി കാട്ടില്‍ കൊണ്ടുപോയി വിട്ടു.
Python | കൂട്ടില്‍ കയറിയ പെരുമ്പാമ്പ് കോഴികളെ കൂട്ടത്തോടെ വിഴുങ്ങി
കൂട് തുറന്നുനോക്കിയപ്പോള്‍ കണ്ട കാഴ്ച നെഞ്ചുതകര്‍ത്തെന്ന് ഉടമ ഫാറൂഖ്
Python Swallowed Chickens, Bandiyod News, Cage, Kerala News