തെക്കില്‍ ഭാഗത്ത് അപ്രോച് റോഡ് തന്നെ ഇല്ല എന്നതും തലതിരിഞ്ഞ പ്ലാനിംഗിന്റെ ഉദാഹരണമാണ്. ഈ വിഷയത്തില്‍ നിലവിലെ സമരസമിതികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് ന്യായമായ നഷ്ടപരിഹാരം നല്‍കണം. വികസനം ആവശ്യമാണ്. എന്നാല്‍ സാധാരണക്കാരുടെ കഞ്ഞിയില്‍ മണ്ണിട്ട് കൊണ്ടാവരുത്. അവരുടെ ആവശ്യം തികച്ചും ന്യായമാണെന്നും പിഡിപി ഈ വിഷയത്തില്‍ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജെനറല്‍ സെക്രടറി അജിത് കുമാര്‍ ആസാദ്, ജില്ലാ പ്രസിഡന്റ് എസ്എം ബശീര്‍ കുഞ്ചത്തൂര്‍, യൂനുസ് തളങ്കര, കെപി മുഹമ്മദ് ഉപ്പള, ഫാറൂഖ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: PDP, NH Work, Protest, Manjeshwar, Kerala News, Kasaragod News, Malayalam News, PDP says that national highway development in Kerala should not block the travel facility of common people.
< !- START disable copy paste -->