Join Whatsapp Group. Join now!
Aster MIMS 25/06/2023

Investigation | കാസർകോട് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് രക്തക്കറ കണ്ടെത്തിയത് ആശങ്ക പരത്തി; പൊലീസ് അന്വേഷണം തുടങ്ങി

ഡോഗ്‌ സക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി, Investigation, Kasaragod, Police, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) നഗരത്തിന്റെ പ്രാന്തപ്രദേശത്ത് രക്തക്കറ കണ്ടെത്തിയത് ആശങ്ക പരത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കോട്ടക്കണി ക്രോസ് റോഡിൽ നുള്ളിപ്പാടിയിലേക്ക് പോകുന്ന റോഡിന് സമീപമാണ് രക്തക്കറ തളം കെട്ടികിടക്കുന്നത് പ്രദേശവാസികൾ ഞായറാഴ്ച രാവിലെ കണ്ടത്.

News, Police, Investigation, Kottakkanni, Crime, Blood, Inspector, CCTV, Migrant Worker, Mystery object found in Kasaragod city.

സമീപത്തെ ക്വാർടേഴ്സിൽ അന്യസംസ്ഥാനക്കാരായ തൊഴിലാളികൾ താമസിക്കുന്നുണ്ട്. അന്യസംസ്ഥാനക്കാരിയായ സ്ത്രീ കുഞ്ഞിനെയും കൂട്ടി നടന്നു പോകുമ്പോഴാണ് രക്തക്കറ ആദ്യം കണ്ടത്. ഇവരാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്.

ആരെയെങ്കിലും ഇവിടെ വെച്ച് അപായപെടുത്തിയതാണോയെന്ന് സംശയിച്ച് പ്രദേശവാസികൾ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കാസർകോട് ഇൻസ്പെക്ടർ പി അജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി അന്വേഷണം ആരംഭിച്ചു.

ഡോഗ്‌ സക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു. പൊലീസ് നായ മണം പിടിച്ച് 300 മീറ്റർ ദൂരെ അതിഥി തൊഴിലാളിയായ സ്ത്രീ താമസിക്കുന്ന വീടിനടടുത്തെത്തി തിരിച്ചു പോയി. പരുക്കേറ്റ ആരെങ്കിലും സമീപത്ത് അവശനിലയിൽ ഉണ്ടോയെന്നായിരുന്നു പൊലീസ് ആദ്യം പരിശോധിച്ചത്.

തെരുവ് പട്ടികൾ ഏതെങ്കിലും ജന്തുക്കളെ കടിച്ച് കീറിയതാണോയെന്നും സംശയിക്കുന്നതായി പൊലീസ് ഇൻസ്പെക്ടർ അജിത്ത് കുമാർ പറഞ്ഞു. രാത്രി എന്തെങ്കിലും ശബ്ദം കേട്ടിരുന്നോയെന്ന് പൊലീസ് അയൽ വീടുകളിൽ അന്വേഷിച്ചെങ്കിലും കേട്ടില്ലെന്നാണ് പലരും പറഞ്ഞത്. സമീപത്തെ സി സി ടി വി കളും പരിശോധിക്കുന്നുണ്ട്. വിശദമായ അന്വേഷണം നടത്തി വരുന്നതായും സത്യാവസ്ഥ ഉടൻ പുറത്തു വരുമെന്നും പൊലീസ് പറഞ്ഞു.

Keywords: News, Police, Investigation, Kottakkanni, Crime, Blood, Inspector, CCTV, Migrant Worker, Mystery object found in Kasaragod city.

Post a Comment