Join Whatsapp Group. Join now!
Aster MIMS 25/06/2023

Found Dead | കുമ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത് കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ കാണാതായ ആളുടേതാണെന്ന് സ്ഥിരീകരണം; ഗ്ലൂകോസ് സിറിന്‍ജ് വലിച്ചെറിഞ്ഞ് പോയത് കഴിഞ്ഞ ദിവസം

2 ദിവസം മുന്‍പാണ് തളങ്കര റെയില്‍വേ ട്രാകിന് സമീപം ഇയാളെ അവശനിലയില്‍ കണ്ടെത്തിയത് Dead Body, Found, Missing Man, Police, Identified, Probe, Kerala
കുമ്പള: (www.kasargodvartha.com) റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത് കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ കാണാതായ ആളുടേതാണെന്ന് സ്ഥിരീകരണം. മരിച്ച ആളുടെ സ്വദേശം എവിടെയാണെന്ന് വ്യക്തമായിട്ടില്ല. രണ്ടു ദിവസം മുന്‍പാണ് ഇയാളെ ആശുപത്രിയില്‍ നിന്ന് കാണാതായത്. 50 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാള്‍ ചുണ്ടന്‍ എന്ന പേരാണ് ആശുപത്രിയില്‍ നല്‍കിയത്.

Missing Man Found Dead In Railway Track, Kumbla, News, Dead Body, Found, Missing Man, Complaint, Police, Identified, Probe, Kerala.

രണ്ടു ദിവസം മുന്‍പ് തളങ്കര റെയില്‍വേ ട്രാകിന് സമീപം അവശനിലയില്‍ കണ്ടെത്തിയ ഇയാളെ ടൗണ്‍ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇയാള്‍ക്ക് ഗ്ലൂകോസ് നല്‍കി വന്നിരുന്നു. ഗ്ലൂകോസിന്റെ സൂചി വലിച്ചെറിഞ്ഞശേഷം ബെഡില്‍ നിന്ന് ഇറങ്ങിപ്പോയ ഇയാളെ പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

കയ്യില്‍ ഗ്ലൂകോസിന്റെ സ്ട്രിപും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുമ്പള എസ് ഐ തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജെനറല്‍ ആശുപത്രിയില്‍ നിന്ന് കാണാതായ ആളുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ ആശുപത്രിയിലാക്കിയപ്പോള്‍ പൊലീസ് എടുത്ത ചിത്രവും പ്രയോജനപ്പെട്ടു. മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Missing Man Found Dead In Railway Track, Kumbla, News, Dead Body, Found, Missing Man, Complaint, Police, Identified, Probe, Kerala.
< !- START disable copy paste -->

Post a Comment