കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് വെള്ളൂരില്‍ നിന്ന് പടന്നയിലേക്ക് പോവുന്നതിനിടെ ശിഹാബിന്റെ ഐഫോണ്‍ നഷ്ടപ്പെട്ടത്. ഓണ്‍ലൈന്‍ കംപനിക്ക് വേണ്ടി ജോലി ചെയ്യുന്ന ശിഹാബിന്റെ ജോലി സംബന്ധമായ വിവരങ്ങള്‍ എല്ലാം നഷ്ടപ്പെട്ട ഫോണിലായിരുന്നു. അതുകൊണ്ട് തന്നെ ഫോണ്‍ നഷ്ടപ്പെട്ടത് ശിഹാബിന് വളരെയധികം പ്രയാസം ഉണ്ടാക്കിയിരുന്നു. ഇതിനിടെയാണ് അബ്ദുര്‍ റഹ്മാന്റെ ഫോണില്‍ ഐക്ലൗഡ് വഴി ഐഡി നല്‍കി നഷ്ടപ്പെട്ട ഫോണിന്റെ ലൊകേഷന്‍ മനസിലാക്കിയത്.
കാഞ്ഞങ്ങാട് ഭാഗത്തേക്കാണ് ഫോണുമായി സഞ്ചരിക്കുന്നതെന്ന് വ്യക്തമായതോടെ യുവാക്കള്‍ പിന്തുടര്‍ന്നു. ഫോണില്‍ പല തവണ വിളിച്ചെങ്കിലും എടുത്തില്ല. ഇതോടെ കാഞ്ഞങ്ങാട് എത്തി പൊലീസ് സ്റ്റേഷനില്‍ വിവരം പറയുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനായ കലേഷ്, സനൂപ് എന്നിവര്‍ ഉടന്‍ തന്നെ യുവാക്കള്‍ക്കൊപ്പം ഫോണ്‍ കണ്ടെത്താന്‍ രംഗത്തിറങ്ങി. മാണിക്കോത്ത് വഴി ഫോണ്‍ കടന്നുപോയതായി മനസിലാക്കിയ പൊലീസ് അതുവഴി പിന്തുടര്‍ന്നു.
പള്ളിക്കര പഴയ ടോള്‍ ബൂതിന് അടുത്തെത്തിയപ്പോള്‍ ഫോണ്‍ ആ പരിസരത്ത് തന്നെ ഉള്ളതായി കണ്ടെത്തിയതോടെ മുന്നില്‍ പോകുന്ന വാഹനങ്ങളെ മറികടന്ന് പൊലീസ് വാഹനം കുറുകെയിട്ട് നിര്‍ത്തി. മൂന്ന് കാറുകളും ഒരു ടാങ്കര്‍ ലോറിയുമാണ് അവിടെയുണ്ടായിരുന്നത്. കാര്‍ യാത്രക്കാരോടെല്ലാം ഫോണിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ക്കൊന്നും വിവരം ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ടാങ്കര്‍ ലോറി ഡ്രൈവറോട് ഫോണ്‍ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'കീളെ നിന്ത് കിടച്ചാച്' എന്ന് പറഞ്ഞ് സീറ്റിനടിയില്‍ നിന്നും ഐഫോണ്‍ എടുത്ത് പൊലീസിന് നേരെ നീട്ടി.
തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തത് എന്തേയെന്ന് ചോദിച്ചപ്പോള്‍ ആരെയും കണ്ടില്ലെന്നും അതുകൊണ്ടാണ് ഫോണ്‍ എടുക്കാതിരുന്നതെന്നും ഫോണിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞ് ഉരുണ്ട് കളിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ തിരിച്ചുകിട്ടിയതില്‍ അതിയായ സന്തോഷമുണ്ടെന്നും പൊലീസിന്റെ കരുതലും സഹായ മനസ്‌കതയും അഭിനന്ദനാര്‍ഹമാണെന്ന് അബ്ദുര്‍ റഹ്മാനും ശിഹാബും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഐഫോണ്‍ ഉപയോഗിക്കുന്നതിനെ കുറിച്ച്
ലോറി ഡ്രൈവര്‍ക്ക് ധാരണയില്ലാത്തത് മൂലം സ്വിച് ഓഫ് ചെയ്യാന്‍ പ്രയാസം നേരിട്ടത് കൊണ്ടാണ് ഫോണ്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതെന്ന് യുവാക്കള്‍ വിശദമാക്കി. ഫോണ്‍ സ്വിച് ചെയ്തിരുന്നുവെങ്കില്‍ ട്രാകറില്‍ ഫോണ്‍ ലൊകേഷന്‍ പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ലെന്നും ഇരുവരും പറഞ്ഞു.
Keywords: Lost phone, Police, Mobile Phone, Kanhangad, Kerala News, Kasaragod News, Malayalam News, Lost mobile phone found with help of track and Police.
< !- START disable copy paste -->