Join Whatsapp Group. Join now!
Aster MIMS 25/06/2023

Rescued | കലക്ടര്‍ ഇടപെട്ടു; കമ്പിക്കൂട്ടിനുള്ളില്‍ കുടുങ്ങിയ കാക്കയെ രക്ഷപ്പെടുത്തി; കാസര്‍കോട്ട് അത്യപൂര്‍വ രക്ഷാപ്രവര്‍ത്തനം

മനം നിറച്ച് ചിറകടിച്ച് പറന്നകന്നു Collector, Nileswaram, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
നീലേശ്വരം: (www.kasargodvartha.com) കമ്പിക്കൂട്ടിനുള്ളില്‍ കുടുങ്ങി നൊമ്പരക്കാഴ്ചയായിരുന്നു കാക്ക ഒടുവില്‍ ആകാശത്ത് ചിറകടിച്ച് പറന്നകന്നപ്പോള്‍ കണ്ട് നിന്നവരുടെയെല്ലാം മനസ് നിറഞ്ഞു. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ ഹൈവപവര്‍ വൈദ്യുതി ലൈനിലെ പോര്‍ടല്‍ മാസ്റ്റില്‍ ഒരാഴ്ചയിലധികമായി കുടുങ്ങിക്കിടന്ന കാക്കയ്ക്കാണ് കലക്ടറുടെ ഇടപെടലില്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്ത് കടക്കാനായത്.
        
Collector, Nileswaram, Malayalam News, Kerala News, Kasaragod News, District Collector Kasaragod, Crow rescued after being trapped in iron cage.

കമ്പിക്കൂട്ടിനുള്ളില്‍ കഴിഞ്ഞിരുന്ന കാക്കയ്ക്ക് ഇടവേളകളില്‍ മറ്റ് കാക്കകള്‍ ഭക്ഷണം എത്തിച്ച് നല്‍കുകയായിരുന്നു. അകത്ത് കടക്കാന്‍ കഴിയാത്ത തരത്തിലുള്ള അതീവ സുരക്ഷിത കവചിതമായതിനാല്‍ യാത്രക്കാര്‍ക്കും ടാക്സി - ഓടോറിക്ഷ ഡ്രൈവര്‍മാര്‍ക്കുമെല്ലാം കണ്ടുനില്‍ക്കാനേ കഴിഞ്ഞിരുന്നുള്ളൂ. ഇതിനകത്തേക്ക് കാക്ക എങ്ങനെ എത്തിപ്പെട്ടുവെന്നും വ്യക്തമല്ല.


സംഭവം ശ്രദ്ധയില്‍ പെട്ട കലക്ടര്‍ കെ ഇമ്പശേഖർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അശ്റഫിന് അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടർന്ന് ഡി എഫ്ഒ കാഞ്ഞങ്ങാട്ടെ വനം വകുപ്പ് പരിശീലനം നൽകിയ റസ്ക്യൂ ടീമിനും വനം വകുപ്പ് ജീവനക്കാർക്കും നിർദേശം നൽകി.

റെയില്‍വേ ഇലക്ട്രികല്‍ വിഭാഗം ജീവനക്കാരുടെ സഹായത്തോടെ വനം വകുപ്പ് ജീവനക്കാരാണ് വലിയ തോട്ടി ഉപയോഗിച്ച് കാക്കയെ രക്ഷപ്പെടുത്തിയത്. കാക്കയുടെ ജീവൻ രക്ഷിക്കാൻ സന്നദ്ധരായ വനം വകുപ്പ്, റെയിൽവേ ഇലക്ട്രിക് വിഭാഗം ജീവനക്കാരെ ജില്ലാ കലക്ടർ അഭിനന്ദിച്ചു.
       
Collector, Nileswaram, Malayalam News, Kerala News, Kasaragod News, District Collector Kasaragod, Crow rescued after being trapped in iron cage.

Keywords: Collector, Nileswaram, Malayalam News, Kerala News, Kasaragod News, District Collector Kasaragod, Crow rescued after being trapped in iron cage.
< !- START disable copy paste -->

Post a Comment