Join Whatsapp Group. Join now!
Aster MIMS 25/06/2023

Bridge Collapsed | നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 22 ആയി; 9 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

മിസോറാം സൈരാങ്ങിലാണ് അപകടമുണ്ടായത് Mizoram, News, Malayalam news, bridge, collapsed
ഐസ്വാൾ: (www.kasargodvartha.com) മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 22 ആയി ഉയർന്നു. ഒമ്പത് പേരെ രക്ഷപെടുത്തിയതായി റെയിൽവേ അധികൃതർ അറിയിച്ചു. രാവിലെ 11 മണിയോടെ ഐസോളില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയുള്ള സൈരാങ്ങിലാണ് അപകടമുണ്ടായത്. ഈ സമയത്ത് 40 തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് റിപോര്‍ട്.

News, National, National-News, Accident-News, Mizoram, Died, Accident, Construction Railway Bridge, Collapsed, CM, PM, Condolence, Ex-gratia, Sairang/Sihmui Rail Station, Aizawl, 22 Killed As Under-Construction Railway Bridge Collapses In Mizoram.

നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ റെയിൽവേ ഉന്നതതല സമിതി രൂപവത്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മിസോറാം മുഖ്യമന്ത്രി സോറം താങ്ഗയും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് മിസോറാം മുഖ്യമന്ത്രി സോറം താങ്ഗ പറഞ്ഞു. ബൈരാബിയെ സൈരാങ്ങുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. കുറുങ് നദിക്ക് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. 104 മീറ്ററാണ് പാലത്തിന്റെ തൂണുകളുടെ ഉയരം. അപകട കാരണം വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Keywords: News, National, National-News, Accident-News, Mizoram, Died, Accident, Construction Railway Bridge, Collapsed, CM, PM, Condolence, Ex-gratia, Sairang/Sihmui Rail Station, Aizawl, 22 Killed As Under-Construction Railway Bridge Collapses In Mizoram.

Post a Comment