തിരുവനന്തപുരം: (www.kasargodvartha.com) ഒരു കുടുംബത്തിലെ നാലുപേരെ അകത്തുചെന്ന നിലയില്‍ കണ്ടെത്തി. ഇവരില്‍ രണ്ടു പേര്‍ ആശുപത്രിയില്‍ മരിച്ചു. ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കിലാണ് സംഭവം. പുല്ലാനി മുക്ക് സ്വദേശി ശിവരാജന്‍ (56), ഇദ്ദേഹത്തിന്റെ മകള്‍ അഭിരാമി എന്നിവരാണ് മരിച്ചത്.
ഗുരുതരാവസ്ഥയിലുള്ള അമ്മയും മകനും നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച (13.07.2023) രാത്രിയാണ് നാലംഗ കുടുംബം വിഷം കഴിച്ചതെന്നാണ് അനുമാനം. കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച (14.07.2023) രാവിലെയാണ് വിവരം പുറത്തറിഞ്ഞത്.
രാവിലെ വീട്ടില്‍ നിന്ന് പുറത്തുവന്ന മകന്‍ സമീപത്തെ മുതിര്‍ന്ന ഒരു സ്ത്രീയോട് വിഷം കഴിച്ചെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസിനെ ബന്ധപ്പെട്ടു. തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നു.