മംഗ്ളുറു ശ്രീകൃഷ്ണ ഹൈസ്‌കൂളിൽ നിന്ന് 97.82 ശതമാനം മാർകോടെ എസ് എസ് എൽ സി പാസായ യവനിക ഇപ്പോൾ മംഗ്ളുറു ബോസ്കോസ് കോളജിലെ ഒന്നാം വർഷ പിയുസി വിദ്യാർഥിനിയാണ്. രണ്ടാം ക്ലാസ് മുതൽ സ്‌കൗട് പരിശീലനം നടത്തിവരുന്ന യവനിക 2015ൽ ഗോൾഡ് മെഡൽ അവാർഡ് നേടി ക്ലബ് ബുൾബുൾ ഡിവിഷനിൽ പങ്കെടുത്തിരുന്നു.
2022ൽ രാജ്യപുരസ്കാർ അവാർഡ് നേടിയ യവനിക പാഠ്യ വിഷയങ്ങളിലും പഠ്യേതര വിഷയങ്ങളിലും ഒരേപോലെ തിളങ്ങിയിരുന്നു. കർണാടക സ്‌കൂൾ യുവജനോത്സവങ്ങളിൽ ഡാൻസിലും പാട്ടിലും ഇൻഗ്ലീഷ് പ്രസംഗത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. സഹോദരി യശ്വിനിയും പഠനത്തിൽ മിടുക്കിയാണ്. ഇവർ ഇപ്പോൾ ദുബൈയിൽ ജോലി ചെയ്തുവരികയാണ്. ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ള സ്കൗട് സംഘം അടുത്ത ദിവസം തന്നെ സൗത് കൊറിയയിലേക്ക് തിരിക്കും. 150 ഓളം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന കാംപിൽ ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളും ഉണ്ടാവും.
Keywords: News, Kumbala, Kasaragod, Kerala, World Scout Jamboree, Mangalore, Student, Student from Kasaragod to take part in World Scout Jamboree.
< !- START disable copy paste -->