Join Whatsapp Group. Join now!
Aster MIMS 25/06/2023

Student Died | കളിക്കുന്നതിനിടെ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി; വിദ്യാർഥി ദാരുണമായി മരിച്ചു

ബെൽത്തങ്ങാടി മലവന്തികെയിലാണ് സംഭവം Student, Mangalore News, Bantwal, Karnataka, Obituary
മംഗ്ളുറു: (www.kasargodvartha.com) കളിക്കുന്നതിനിടെ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി വിദ്യാർഥി ദാരുണമായി മരിച്ചു. ബെൽത്തങ്ങാടി മലവന്തികെയിലെ ബാലകൃഷ്ണ ഗൗഡയുടെ മകൻ ശ്രീഷ (14) ആണ് മരിച്ചത്. വീടിന് സമീപത്തെ മരത്തിൽ സാരി കൊണ്ട് കെട്ടിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ സാരി ശ്രീഷയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

News, National, Mangalore, Student, Bentwal, Karnataka, Obituary, Student died while playing on swing.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഊഞ്ഞാലിൽ കുരുങ്ങിക്കിടന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം ബെൽത്തങ്ങാടി സർകാർ ആശുപത്രിയിയിൽ പോസ്റ്റ്‌മോർടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മകൻ മുണ്ടജെ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ശ്രീഷ. ബെൽതങ്ങാടി പൊലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.

Keywords: News, National, Mangalore, Student, Bentwal, Karnataka, Obituary, Student died while playing on swing.
< !- START disable copy paste -->

Post a Comment