Join Whatsapp Group. Join now!
Aster MIMS 25/06/2023

Stray Dogs | മൊഗ്രാലില്‍ തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു; പശുവിനെ കടിച്ചുകൊന്നു; ഇനി വളര്‍ത്തുമൃഗങ്ങളെ പോറ്റില്ലെന്ന് വീട്ടമ്മമാര്‍

നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തില്‍ Mogral, Dog Attack, Stray Dog

മൊഗ്രാല്‍: (www.kasargodvartha.com) പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിലായി നിരവധി വളര്‍ത്തുമൃഗങ്ങളാണ് നായയുടെ പരാക്രമത്തില്‍ കൊല്ലപ്പെട്ടത്. 15 ഓളം ആടുകളെയും, പത്തോളം കോഴികളെയും, അഞ്ചു പൂച്ചകളെയും, ഒരു പശുവിയും നായ്ക്കൂട്ടം കടിച്ചു കൊന്നിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

വ്യാഴാഴ്ച (27.07.2023) രാവിലെ വലിയനാങ്കിയിലെ മുഹമ്മദ് അശ്‌റഫിന്റെ വീട്ടിലെ ഏക പശുവിനേയും നായ്ക്കൂട്ടം കടിച്ചു കൊന്നു. കഴിഞ്ഞവര്‍ഷവും കൂട്ടില്‍ അടച്ച മൂന്ന് ആടുകളെ നായ്ക്കൂട്ടം കടിച്ചു കൊന്നിരുന്നു. വലിയ നാങ്കിയില്‍ നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Mogral, News, Kerala, Dog, Attack, Stray dog attack in Mogral.

അതേസമയം തെരുവുനായ ശല്യം തുടരുന്ന സാഹചര്യത്തില്‍ ഇനി വളര്‍ത്തുമൃഗങ്ങളെ പോറ്റുന്നില്ലെന്ന് വീട്ടമ്മമാര്‍ പറയുന്നത്. കൂട്ടിലടച്ചാല്‍ പോലും കൂട് പൊളിച്ച് നായ്കൂട്ടം മൃഗങ്ങളെ കൊല്ലുന്നു, പിന്നെ എന്ത് സംരക്ഷണത്തിലാണ് വളര്‍ത്തേണ്ടതെന്നും വീട്ടമ്മമാര്‍ ചോദിക്കുന്നു. അതിനിടെ നായ ശല്യം ഇത്രയും രൂക്ഷമായിട്ടും പഞ്ചായത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതില്‍ കടുത്ത  പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

Keywords: Mogral, News, Kerala, Dog, Attack, Stray dog attack in Mogral.

Post a Comment