നഷ്ടപ്പെട്ട ഒരു ദിവസം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. അതിനാൽ എല്ലാ സ്കൂൾ ഹെഡ്മാസ്റ്റർമാർ, പിടിഎ അംഗങ്ങൾ, പഞ്ചായത് സെക്രടറിമാർ എന്നിവർ കുട്ടികൾ സുരക്ഷിതമായി സ്‌കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എന്തെങ്കിലും തടസങ്ങൾ ഉണ്ടായാൽ, കുട്ടികൾ സുരക്ഷിതമായി സ്‌കൂളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട പഞ്ചായത് അംഗവും വിലേജ് ഓഫീസറും ആവശ്യമായ നടപടികൾ സ്വീകരിക്കണെമെന്നും കലക്ടർ പറഞ്ഞു.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടർ അവധി പ്രഖ്യാപിച്ചുവെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് കലക്ടറുടെ പോസ്റ്റ് വന്നിരിക്കുന്നത്. വ്യാജ വാർത്ത സൃഷ്ടിക്കുന്നവർക്കതിരെ കേസെടുക്കുമെന്ന് കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ശക്തമായ കാറ്റും മഴയും ഉണ്ടെങ്കിൽ അവധി നൽകേണ്ടതുണ്ടെന്നും അത് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും ചില സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ കലക്ടറുടെ പോസ്റ്റിന് താഴെ പ്രതികരിച്ചു.
സുരക്ഷിതമല്ലെന്ന് കണ്ടാൽ രക്ഷകർത്താക്കൾ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും മഴ എന്നാൽ കുട്ടികൾക്ക് അവധിയുടെ പകരം പദമാക്കരുതെന്നായിരുന്നു മറ്റൊരു പ്രതികരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാല്‍ ഒരു പരിധിവരെ മഴക്കെടുതിയില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനാകുമെന്ന അഭിപ്രായവും ഉയർന്നുവന്നു. പലയിടത്തും അപകടനിലയിലായ മരങ്ങൾ മുറിച്ച് മാറ്റിയിട്ടില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.
Keywords: News, Kerala, Kasaragod, Collector, School Holiday, Social Media, Case, Educational Institutions, Rain Warning, School Holiday: Collector's Class for Kids and Parents.
< !- START disable copy paste -->