Join Whatsapp Group. Join now!
Aster MIMS 25/06/2023

Dead Body | കാണാതായ 5 വയസുകാരിയെ മാലിന്യ കൂമ്പാരത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലില്‍ ജനം; 'മകളെ മാപ്പ്' പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്താനാകാത്തതില്‍ വേദന പങ്കുവച്ച് കേരള പൊലീസ്; കൊലപാതകത്തില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തി മന്ത്രിമാരടക്കമുള്ളവരും

കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടെന്ന് ഡി ഐ ജി Chandni, 5 Year Old Girl, Dead Body, Police, Kerala News

ആലുവ: (www.kvartha.com) കാണാതായ അഞ്ച് വയസുകാരിയെ ആലുവയിലെ മാലിന്യ കൂമ്പാരത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കേരളത്തിലെ ജനങ്ങള്‍. കാണാതായ പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്താനാകാത്തതില്‍ വേദന പങ്കുവച്ച് കേരള പൊലീസും ഫേസ്ബുകില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. 'മകളെ മാപ്പ്' എന്നാണ് കേരള പൊലീസ് ഫേസ്ബുകില്‍ കുറിച്ചത്.

അഞ്ചുവയസുകാരിയെ ജിവനോടെ മാതാപിതാക്കളുടെ അടുത്തെത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായെന്നും കുട്ടിയെ തട്ടികൊണ്ടുപോയ പ്രതി അറസ്റ്റിലായെന്നും കേരള പൊലീസ് ഫേസ്ബുക് പോസ്റ്റിലൂടെ വിവരിച്ചു.

അഞ്ചുവയസുകാരിയുടെ ദാരുണ കൊലപാതകത്തില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തി മന്ത്രിമാരടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകം ദാരുണ സംഭവമെന്നാണ് മന്ത്രി പി രാജീവ് പ്രതികരിച്ചത്. പ്രതിയെ വേഗത്തില്‍ പിടികൂടി. കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്താണ് പ്രതിയുടെ ലക്ഷ്യം എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. വളരെ വേദനിപ്പിക്കുന്ന സംഭവമാണെന്നാണ് മന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണം. കുട്ടിയെ തിരിച്ച് ലഭിക്കും എന്നായിരുന്നു പ്രതീക്ഷ. കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേസില്‍ കൂടുതല്‍ പ്രതികരണവുമായി ഡി ഐ ജി ശ്രീനിവാസ് രംഗത്തെത്തി. ആറുമണിക്ക് പ്രതി അടിപിടി കൂടുമ്പോള്‍ കുട്ടി കൂടെയില്ലെന്ന് ഡി ഐ ജി ശ്രീനിവാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തില്‍ പ്രതിക്ക് മറ്റാരെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.


Body of missing 5-year-old Chandni found in Aluva market, Alua, News, Chandni,  Five Year Old Girl, Dead Body, Police, Media, Inquest, Dead Body, Kerala

കുട്ടിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. കൊലപാതകത്തെ കുറിച്ച് കൂടുതല്‍ പറയാനാവില്ല. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടെന്നും ഡി ഐ ജി പറഞ്ഞു. പ്രതി അസ് ഫാക് ആലം കുറ്റം സമ്മതിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൊലയ്ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നുമാണ് പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞത്.

Keywords: Body of missing 5-year-old Chandni found in Aluva market, Alua, News, Chandni,  Five Year Old Girl, Dead Body, Police, Media, Inquest, Dead Body, Kerala.

Post a Comment