Join Whatsapp Group. Join now!
Aster MIMS 25/06/2023

MB Rajesh | സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പ്രവേശനോത്സവവും റൈസിംഗ് കാസര്‍കോട് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ജൂലൈ 31ന് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്യും

എല്ലാ പഠിതാക്കള്‍ക്കും കൈപ്പുസ്തകം നല്‍കും Minister MB Rajesh, Inauguration, Digital Literacy, Kerala News
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് ജില്ലാ പഞ്ചായത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി ഉയരങ്ങള്‍ കീഴടക്കാം ജില്ലാതല പ്രവേശനോത്സവം ജൂലൈ 31ന് രാവിലെ 9.30ന് വിദ്യാനഗര്‍ അസാപ് ഹാളില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ അറിയിച്ചു.
    
Minister MB Rajesh will inaugurate Total Digital Literacy Entry Festival and inauguration of Rising Kasaragod Organizing Committee office on July 31, Kerala News, Kasaragod News, Malayalam News, Rising Kasaragod, Minister MB Rajesh, Kasaragod District Panchayath.

ജില്ലാ പഞ്ചായത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ 30നും 60നും ഇടയില്‍ പ്രായമുള്ള സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരെ ഡിജിറ്റല്‍ സാക്ഷരരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്‍ഡ്യയില്‍ ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നത്.

ജില്ലാ പഞ്ചായതിന്റെയും മുന്‍സിപാലിറ്റികളുടെയും ഗ്രാമപഞ്ചായതിന്റെയും സംയുക്ത സംരംഭമായാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ജില്ലാ സാക്ഷരതാ മിഷനും, കൈറ്റും, ലൈബ്രറി കൗണ്‍സിലും നേതൃത്വം നല്‍കുന്നു. പിഎന്‍ സൗമ്യയാണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍. അഞ്ച് ദിവസം തുടര്‍ചയായി രണ്ട് മണിക്കൂര്‍ വീതം പത്ത് മണിക്കൂര്‍ ക്ലാസ് നല്‍കും.
 

എല്ലാ പഠിതാക്കള്‍ക്കും കൈപ്പുസ്തകം നല്‍കും. യോഗത്തില്‍ കാസര്‍കോട് ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, സെക്രടറി പികെ സജീവ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ പിഎന്‍ ബാബു, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ ശങ്കരന്‍ മാസ്റ്റര്‍, ജില്ലാ സാക്ഷരതാ സമിതിയംഗം പപ്പന്‍ കുട്ടമത്ത്, എസ് എസ് എ മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

കാസര്‍കോട് ജില്ലാ പഞ്ചായത് സംഘടിപ്പിക്കുന്ന റൈസിംഗ് കാസര്‍കോട് വ്യവസായ നിക്ഷേപക സംഗമത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ് ഘാനവും ജൂലൈ 31ന് രാവിലെ 9.30ന് അസാപ് സ്‌കില്‍ പാര്‍കില്‍ മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ അറിയിച്ചു.

ജില്ലയുടെ വ്യവസായ വികസനത്തിന് കുതിപ്പേകാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമം സെപ്തംബറില്‍ ഉദുമ ലളിത് റിസോര്‍ടില്‍ നടത്തും. മുഖ്യമന്ത്രി, ധനമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി, ടൂറിസം വകുപ്പു മന്ത്രി, തുറമുഖ വകുപ്പു മന്ത്രി എന്നിവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി ജില്ലാ പഞ്ചായത് പ്രസിഡന്റ് പറഞ്ഞു.


ജില്ലയിലെ വ്യവസായ വികസനത്തിനുള്ള സാധ്യതകള്‍ ആഗോള തലത്തിലുള്ള കാസര്‍കോട് സ്വദേശികള്‍ ഉള്‍പെടെയുള്ള നിക്ഷേപകരെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ജില്ലാ പഞ്ചായത് ആവിഷ്‌ക്കരിച്ച് ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് റൈസിംഗ് കാസര്‍കോട്.

കേരളറൈസിംഗ് കാസര്‍കോടിന്റെ ആദ്യ ഘട്ടമായി 2021 ല്‍ നടന്ന കെഎല്‍ 14 ഗ്ലോബല്‍ മീറ്റ് കര്‍ടന്‍ റൈസര്‍ മികച്ച പ്രതികരണം നേടി. തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന നൈപുണ്യ പരിശീലന കംപനിയായ ലിങ്ക് ഗ്രൂപ് ജില്ലയില്‍ അവരുടെ പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ സുപ്രീം ഡെകര്‍, കാകോഗല്‍ ഇന്‍ഡ്യ തുടങ്ങി ഇതര സംസ്ഥാന നിക്ഷേപകരുടെ സംരംഭങ്ങളും ജില്ലയില്‍ വന്നു കഴിഞ്ഞു. ഇതുവഴി 150 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്.

നിക്ഷേപകര്‍ക്ക് ജില്ലയിലെ ഭൂമി ലഭ്യത, അസംസ്‌കൃത വസ്തുക്കള്‍, മനുഷ്യ വിഭവശേഷി, റോഡ് വികസനം, വിമാനത്താവളങ്ങളുമായുള്ള ബന്ധം എന്നിവ പരിചയപ്പെടുത്തുന്നതിനോടൊപ്പം ജില്ലയിലെ നവ സംരംഭകരുടെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവും ഈ സംഗമത്തിലൂടെ ലഭ്യമാക്കും.
     
Minister MB Rajesh will inaugurate Total Digital Literacy Entry Festival and inauguration of Rising Kasaragod Organizing Committee office on July 31, Kerala News, Kasaragod News, Malayalam News, Rising Kasaragod, Minister MB Rajesh, Kasaragod District Panchayath.

ജില്ലാ പഞ്ചായത് പ്രസിഡന്റ് ചെയര്‍പേഴ്സനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹ് മദ് ദേവര്‍കോവില്‍ മുഖ്യരക്ഷാധികാരിയും, ജില്ലയിലെ എംപി, എംഎല്‍എമാര്‍ രക്ഷാധികാരികളുമാണ്.

നിക്ഷേപക സംഗമത്തിന്റെ ഭാഗമായി ഭൂമി കണ്ടെത്തല്‍, നിക്ഷേപകരെ കണ്ടെത്തല്‍, പ്രചാരണം, പരിപാടി സംഘാടനം, പുതിയ പദ്ധതി അവതരണം എന്നിവയ്ക്ക് ഉപസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. യോഗത്തില്‍ ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, സെക്രടറി പികെ സജീവ്, ജില്ലാ വ്യവസായ കേന്ദ്രം ജെനറല്‍ മാനേജര്‍ കെ സജിത് കുമാര്‍, മാനേജര്‍ കെപി സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Minister MB Rajesh will inaugurate Total Digital Literacy Entry Festival and inauguration of Rising Kasaragod Organizing Committee office on July 31, Kerala News, Kasaragod News, Malayalam News, Rising Kasaragod, Minister MB Rajesh, Kasaragod District Panchayath.< !- START disable copy paste -->

Post a Comment