Join Whatsapp Group. Join now!
Aster MIMS 25/06/2023

Court Verdict | പറമ്പില്‍ അതിക്രമിച്ച് കയറി സ്ത്രീയെ വെട്ടി പരുക്കേല്‍പിച്ചെന്ന കേസില്‍ 77 കാരന് 26 മാസം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

പിഴയടച്ചില്ലെങ്കില്‍ ഒന്നരമാസം കൂടി അധികതടവ് Court Verdict, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) പറമ്പില്‍ അതിക്രമിച്ച് കയറി സ്ത്രീയെ തടഞ്ഞുനിര്‍ത്തി കത്തിവാള്‍ കൊണ്ട് കൈക്കും കാലിന്റെ ഉപ്പൂറ്റിക്കും വെട്ടി പരുക്കേല്‍പിച്ചെന്ന കേസില്‍ വയോധികന് 26 മാസം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കലയക്കാരന്‍ നാരായണനെ (77) യാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.
     
Court Verdict, Malayalam News, Kerala News, Kasaragod News, Crime News, Crime, Man sentenced to imprisonment for assault.

പിഴയടച്ചില്ലെങ്കില്‍ ഒന്നരമാസം കൂടി അധികതടവ് അനുഭവിക്കണം. 2019 മാര്‍ച് ഒന്നിന് കൊടക്കാട് കുഞ്ഞിപ്പാറ എന്ന സ്ഥലത്ത് താമസിക്കുന്ന സ്ത്രീയെ അക്രമിച്ചെന്നാണ് കേസ്. ചീമേനി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യാന്വേഷണം നടത്തിയത് വനിത എസ് ഐ യായ രമണിയും തുടര്‍ന്ന് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് ചീമേനി എസ്‌ഐയായിരുന്ന യു സനീഷുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഇ ലോഹിതാക്ഷന്‍ ഹാജരായി.
       
Court Verdict, Malayalam News, Kerala News, Kasaragod News, Crime News, Crime, Man sentenced to imprisonment for assault.

Keywords: Court Verdict, Malayalam News, Kerala News, Kasaragod News, Crime News, Crime, Man sentenced to imprisonment for assault.
< !- START disable copy paste -->

Post a Comment