ലോകമാകെ സഞ്ചരിച്ച് ഇവിടെ എല്ലാവരും സുരക്ഷിതരാണെന്നും എല്ലാവിഭാഗങ്ങള്‍ക്കും ഒരുപോലെ ജീവിക്കാനുള്ള അവകാശമുള്ള രാജ്യമാണ് ഇന്‍ഡ്യയെന്നും വലിയ ഗീര്‍വാണ പ്രസംഗങ്ങള്‍ നടത്തുമ്പോഴും രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ ഒരു സംരക്ഷണവും ഇല്ല. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വ്യാപകമായി അക്രമം അരങ്ങേറുമ്പോഴും പ്രധാനമന്ത്രി എല്ലാം കണ്ടുനില്‍ക്കുകയാണ്. ഇതെല്ലാം തെളിയിക്കുന്നത് നെഞ്ചിടിപ്പില്ലാത്ത ഒരു ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത് എന്നതാണ്. യാതൊരു കാരണവശാലും ഇതിനെ കുറിച്ച് പ്രധാനമന്ത്രി അഭിപ്രായം പറയില്ലെന്നാണ് ബിജെപിയുടെ വാശി.
മണിപ്പൂരിലെ പൊലീസ് ആയുധപ്പുരകള്‍ കലാപകാരികളുടെ കൈകളിലാണ്. ഇതിനെല്ലാം സര്‍കാര്‍ ഒത്താശ ചെയ്യുകയാണ്. ബിജെപിയുടെ ഭരണം ശാന്തമായ മണിപ്പൂരിന്റെ ശാന്തി തകര്‍ത്തു. രാജ്യത്തിന്റെ സപ്ത സുന്ദരികള്‍ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിലെ ഒരുസംസ്ഥാനമായ മണിപ്പൂരില്‍ സമാധാനം നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷിതത്വത്തിനും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ ജനതയുടെ സംരക്ഷണത്തിനായി ഓരോ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ആഹ്വാനം ചെയ്തു. ജില്ലാ സെക്രടറി സി പി ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി കൃഷ്ണന്‍,അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ എക്‌സിക്യൂടീവംഗംങ്ങളായ ബി വി രാജന്‍, അഡ്വ. വി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് മണ്ഡലം സെക്രടറി കെ കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.
Keywords: E Chandrasekaran, CPI, Manipur violence, Manipur Crisis, Kerala News, Kasaragod News, E Chandrasekaran MLA criticized Center in Manipur violence.
< !- START disable copy paste -->