ഡയറക്ടർ എന്ന നിലയിൽ ഐഡന്റിഫികേഷൻ കിട്ടാനായി ഫോറം 32 നൊപ്പം 2013 ഓഗസ്റ്റ് 13നാണ് തന്റെ പേരിൽ സത്യവാങ്മൂലവും സമ്മത പത്രവും സമർപിച്ചിട്ടുള്ളതെന്നും എന്നാൽ ഈ സമയത്ത് താൻ വിദേശത്ത് ആയിരുന്നുവെന്നും മുഹമ്മദ് കുഞ്ഞി കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. തന്റെ പേരിലുള്ള സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത് അന്നത്തെ നോടറിയായിരുന്ന അഡ്വ. സി ശുകൂറാണെന്നായിരുന്നു പരാതിക്കാരൻ ആരോപിച്ചത്. സത്യവാങ്മൂലത്തിന്റെ പകർപ്പും കോടതിയിൽ നൽകിയിരുന്നു.
ഈ ഒപ്പ് തന്റേതല്ല എന്നാണ് ശുകൂർ ഇപ്പോൾ വ്യക്തമാക്കിയത്. ഒരു മാധ്യമ പ്രവർത്തകൻ വാർത്തയുടെ ഭാഗമായി ശേഖരിച്ച സത്യവാങ്മൂലത്തിന്റെ പകർപ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അപ്പോഴാണ് ഇതിലെ ഒപ്പ് തന്റേതല്ലെന്ന് വ്യക്തമായതെന്നും ശുകൂർ പറഞ്ഞു. സത്യവാങ്മൂലത്തിലെ സീൽ സംബന്ധിച്ചുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കട്ടെയെന്നും കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നും ശുകൂർ വ്യക്തമാക്കി.
കേസ് കോടതിയുടെ പരിഗണനയിലായതിനാലും കൂടുതൽ അന്വേഷണം നടക്കുന്നതിനാലും ഇതുസംബന്ധിച്ച് കൂടുതൽ പ്രതികരണത്തിനില്ല. പൊലീസിന്റെ അന്വേഷണം പൂർത്തിയായ ശേഷം ഇതുമായി ബന്ധപ്പെട്ട നിയമനടപടി സ്വീകരിക്കും. താൻ ഇരകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ്. ബഡ്‌സ് ആക്ട് പ്രകാരം എം സി ഖമറുദ്ദീന്റെ വീട്, പൂക്കോയ തങ്ങളുടെ വീട്, കംപനി 2017ൽ ബെംഗ്ളൂറിൽ വാങ്ങിയ സ്ഥലം, ഫാഷൻ ഗോൾസിന്റെ കാസർകോട്ടെ കെട്ടിടം, പയ്യന്നൂരിലെ ഫാഷൻ ഗോൾഡിന്റെ കെട്ടിടം എന്നിങ്ങനെ ആറ് സ്ഥലങ്ങളും സ്ഥാപനങ്ങളും കണ്ടുകെട്ടി 29 കോടിയിലധികം രൂപ വസൂലാക്കാൻ ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ ആ തുക പരാതിക്കാരായ 165 നിക്ഷേപകരിൽ അർഹതപ്പെട്ടവർക്ക് ലഭിക്കുമെന്നും ശുകൂർ കൂട്ടിച്ചേർത്തു.
നേരിട്ട് വരാത്ത ഒരാൾക്കും, താൻ നോടറി എന്ന നിലയിൽ സാക്ഷ്യപ്പെടുത്തൽ നടത്തിയിട്ടില്ല. താൻ ഇടതുപക്ഷത്തോടൊപ്പം പ്രവർത്തിക്കുന്ന ആളാണ്. സിപിഎം അംഗവുമാണ്. രാഷ്ട്രീയ മാനങ്ങൾ അടക്കം ഉള്ള ഈ കേസിൽ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്നും സി ശുകൂർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രടറി പി വേണുഗോപാലനും ഒപ്പം സംബന്ധിച്ചു.
Keywords: News, Kasaragod, Kerala, Adv C Shukkur, FIR, Politics, Kanhangad, Case, Court, Investigation, Media Conference, Adv C Shukkur explains about case against him.
< !- START disable copy paste -->