Join Whatsapp Group. Join now!
Aster MIMS 25/06/2023

Missing | 'മുടി വെട്ടിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, പിന്നീട് തിരിച്ചെത്തിയില്ല'; 15കാരനായ മകനെത്തേടി ബെംഗ്ളുറു രക്ഷിതാക്കൾ മംഗ്ളൂറിൽ

മൽപെ കടൽത്തീരം കാണാൻ വന്നിരിക്കാമെന്ന് സംശയം Mangalore News, Karnataka, Malayalam News, ദക്ഷിണ കന്നഡ വാർത്തകൾ, Missing Case
മംഗ്ളുറു: (www.kasargodvartha.com) മുടി വെട്ടിക്കാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി തിരിച്ചെത്താത്ത 15 കാരനെത്തേടി ബെംഗ്ളൂറിൽ നിന്ന് മാതാപിതാക്കൾ ഉഡുപിയിലും മംഗ്ളൂറിലുമെത്തി. ബെംഗ്ളുറു ആർ ടി നഗറിൽ താമസിക്കുന്ന തിമ്മ രായപ്പയും ഭാര്യ അനിതയുമാണ് മകൻ ടി ആദിത്യയെ തിരയുന്നത്.

News, National, Mangalore, Karnataka, Missing Case, Parents, Parents arrive in Mangalore searching for missing 15-year-old son.

കഴിഞ്ഞ മാസം 29ന് ഉച്ചക്ക് ശേഷമാണ് ബെംഗ്ളുറു എലഹങ്ക പബ്ലിക് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ആദിത്യ മുടി മുറിപ്പിക്കാനായി ഇറങ്ങിയത്. കുട്ടിയെ കാണാനില്ലെന്ന് ആർ ടി നഗർ പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് കുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ മംഗ്ളുറു, ഉഡുപി ഭാഗങ്ങളെക്കുറിച്ച് വിവരങ്ങൾ പരതിയതായി കണ്ടു. ഉഡുപി മൽപെ കടൽത്തീരം കാണാൻ വന്നിരിക്കാം എന്ന വിശ്വാസത്തിലാണ് ദമ്പതികൾ. ഉഡുപി പൊലീസ് ഇരുവരേയും കൂടുതൽ സഹായം ലഭിക്കുന്നതിനായി സാമൂഹിക പ്രവർത്തകൻ ഈശ്വർ മൽപെയുമായി ബന്ധപ്പെടുത്തി.

Keywords: News, National, Mangalore, Karnataka, Missing Case, Parents, Parents arrive in Mangalore searching for missing 15-year-old son.
< !- START disable copy paste -->

Post a Comment