മോടോര്‍ ഓണ്‍ ചെയ്താലുള്ള ശബ്ദത്തിന് സമാനമായ ശബ്ദമാണ് കേട്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഭീതി ഉയര്‍ന്നതോടെ നാട്ടുകാര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി ഒരുമിച്ച് കൂടി. വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
അതിനിടെ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. 'സോയില്‍ പൈപിംഗ്' കാരണമാണ് ഭൂമിക്കടിയില്‍ നിന്ന് ശബ്ദം വരുന്നതെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് അഡ്വ. വി എം മുനീര്‍ പറഞ്ഞു. ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുന്ന പ്രതിഭാസമാണ് സോയില്‍ പൈപിംഗ്.
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും രണ്ട് വീട്ടുകാരോട് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ ഞായറാഴ്ച സ്ഥലത്തെത്തും.
Keywords: Thalangara, Soil Piping, Malayalam News, Kerala News, Kasaragod News, Mysterious sound in Thalangara, Mysterious sound from earth in Thalangara.
< !- START disable copy paste -->