Join Whatsapp Group. Join now!
Aster MIMS 25/06/2023

Abbas Naqvi | ഏകീകൃത സിവില്‍ കോഡ് ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി; 'കോണ്‍ഗ്രസും സിപിഎമും സംഘര്‍ഷവും ആശയകുഴപ്പവും സൃഷ്ടിക്കുന്നു'

'സമവായമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു' Mukhtar Abbas Naqvi, Uniform Civil Code, BJP, Central Govt, കാസറഗോഡ് വാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. കാസർകോട്ട് ബിജെപി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ നിര്‍മാണ സഭയിലും പാര്‍ലമെന്റിലും പൊതുജനങ്ങള്‍ക്കിടയിലും ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യം കഴിഞ്ഞ നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജെപി ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News, Kasaragod, Kerala, Mukhtar Abbas Naqvi, Uniform Civil Code, BJP, Central Govt, Congress, CPM, Politics, Mukhtar Abbas Naqvi backs backs Uniform Civil Code.

മോദി സര്‍കാര്‍ നടപ്പാക്കിയ വിവിധ പരിഷ്‌കാരങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസും സിപിഎമും ന്യൂനപക്ഷ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമൂഹത്തില്‍ സംഘര്‍ഷവും ആശയകുഴപ്പവും സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഏകീകൃത സിവില്‍ കോഡിന് മതവിശ്വാസങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും നടപ്പിലാകുന്നതോടെ അത് രാജ്യത്തെ വിവിധ സിവില്‍ നിയമങ്ങളുടെ വലയില്‍ നിന്ന് മുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

മതപരവും സാമൂഹികവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളുള്ള ഭാരതത്തെ മാതൃകയാക്കാന്‍ രാഷ്ട്രീയ പാര്‍ടികള്‍, മതനേതാക്കള്‍, സംഘടനകള്‍, മറ്റ് തല്‍പരകക്ഷികള്‍ എന്നിവര്‍ക്കിടയില്‍ ഏകീകൃത സിവില്‍ കോഡിനെ സംബന്ധിച്ച് സമവായം രൂപപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രാജ്യം അമൃത്‌ വര്‍ഷത്തിലേക്ക് പ്രവേശിച്ചതിനാല്‍ ഏകീകൃത സിവില്‍ കോഡില്‍ സമവായമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ത്രീകള്‍ക്ക് സമത്വത്തിനും നീതിക്കും ഒപ്പം അവരുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിലേക്കുള്ള ഒരു നാഴികക്കല്ലായി ഏകീകൃത സിവില്‍ കോഡില്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് പട്ടിയുടെ കടിയേല്‍ക്കുന്നത് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍കാരാണ്. മനുഷ്യനാണ് ആദ്യം പ്രാധാന്യം നല്‍കേണ്ടതെന്നും പിന്നെയാണ് മൃഗങ്ങളെ പരിഗണിക്കേണ്ടതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം മറുപടി നൽകി. വ്യാജസര്‍ടിഫികറ്റിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍കാര്‍ ഗൗരവമായി എടുക്കണമെന്നും ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രടറിമാരായ കെ രഞ്ജിത്ത്, അഡ്വ. കെ പി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, ജെനറൽ സെക്രടറി വിജയകുമാര്‍ റൈ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

സമ്പര്‍ക്ക് സേ സമര്‍ഥന്‍ കാംപയിന്റെ ഭാഗമായി മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ നഖ്‌വി കാസര്‍കോടും കണ്ണൂരും വിവിധ പരിപാടികളില്‍ പങ്കെടുത്തു. വ്യാപാരി സംഗമത്തില്‍ പങ്കെടുത്ത അദ്ദേഹം അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കാസര്‍കോട് നടന്ന പരിപാടിയില്‍ നിരവധി ആളുകളോടൊപ്പം യോഗയും ചെയ്തു. രാവിലെ യുവാക്കളോടപ്പം പ്രഭാതഭക്ഷണത്തിലും പങ്കെടുത്തു. കണ്ണൂരിലെ പയ്യന്നൂരില്‍ സ്വാതന്ത്ര്യസമര സേനാനിയും പത്മശ്രീയുമായ അപ്പുക്കുട്ടന്‍ പൊതുവാളിനെ സന്ദര്‍ശിച്ചു. നീലേശ്വരം പള്ളിക്കരയില്‍ പണി പൂര്‍ത്തിയായ റെയിവേ മേല്‍പാലത്തിലും സന്ദർശനം നടത്തി. ഇരിട്ടിയില്‍ പൊതുയോഗത്തിലും പങ്കെടുത്തു. മട്ടന്നൂരിലെ ഹജ്ജ് കാംപും സന്ദർശിച്ചു.

Keywords: News, Kasaragod, Kerala, Mukhtar Abbas Naqvi, Uniform Civil Code, BJP, Central Govt, Congress, CPM, Politics, Mukhtar Abbas Naqvi backs backs Uniform Civil Code.
< !- START disable copy paste -->

Post a Comment