Join Whatsapp Group. Join now!
Aster MIMS 25/06/2023

Protest | എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ വീണ്ടും സമരത്തിന്; പട്ടികയിൽ നിന്ന് കാരണമില്ലാതെ പുറത്താക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യം; സർകാർ വാഗ്ദാനം പാലിച്ചില്ലെന്നും ആരോപണം

'മുഖ്യമന്ത്രിയുടെ ഉറപ്പ് ഇതുവരെ നടപ്പിലായില്ല' Endosulfan, Chief Minister, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് മതിയായ കാരണമില്ലാതെ പുറത്താക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ വീണ്ടും സമരം തുടങ്ങുമെന്നും ഇതിന്റെ ഭാഗമായി ജൂൺ 30ന് രാവിലെ 10 മണിക്ക് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമര പ്രഖ്യാപനം നടത്തുമെന്നും ദുരിതബാധിതരുടെ അമ്മമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

News, Kasaragod, Kerala, Endosulfan, Chief Minister, Protest, Mothers of Endosulfan victims, Pinarayi Vijayan, Mothers of Endosulfan victims will start strike again.

2017 ഏപ്രിലിൽ നടന്ന പ്രത്യേക മെഡികൽ കാംപിലൂടെ 1905 ദുരിത ബാധിതകരെ കണ്ടെത്തിയതായി അന്നത്തെ ഉത്തരവാദിത്തപ്പെട്ട ഡെപ്യൂടി കലക്ടർ അറിയിച്ചിരുന്നു. എൻഡോസൾഫാൻ പീഡിതർക്ക് വേണ്ടി പ്രവർത്തിക്കുന്നവരോടും അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മന്ത്രി ചെയർമാനും കലക്ടർ കൺവീനറുമായുള്ള സെലിൽ ലിസ്റ്റ് അവതരിപ്പിക്കുന്നതിനായി അന്നത്തെ ഡെപ്യൂടി കലക്ടർ ബിജു തയ്യാറെടുത്തപ്പോൾ അത് തടയുകയും 1095 എന്ന് ചുരുക്കേണ്ടി വന്നുവെന്നുമാണ് അമ്മമാർ പറയുന്നത്.

അധികാരത്തിന്റെ കീഴ്വഴക്കം അനുസരിച്ച് റിപോർട് തയ്യാറാക്കേണ്ടി വന്ന ഡെപ്യൂടി കലക്ടർക്ക് നിശബ്ദനാകേണ്ടി വന്നുവെന്നുമാണ് അമ്മമാരുടെ ആരോപണം. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രടറിയേറ്റിന് മുന്നിൽ ശക്തമായ സമരം നടന്നപ്പോൾ മുൻ മന്ത്രി ബിനോയ് വിശ്വം, കാസർകോട്ടുകാരനായ മന്ത്രി ഇ ചന്ദശേഖരൻ എന്നിവർ കാസർകോട്ട് വെച്ച് പ്രശ്‌നം ചർച ചെയ്ത് തീർക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.

എന്നിട്ടും തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് സെൽ യോഗത്തിനിടെ അമ്മാർ പ്രതിഷേധവുമായി മന്ത്രിയെ സമീപിച്ചതിനെ തുടർന്ന് മാസങ്ങളെടുത്ത് പട്ടിക പുനഃപരിശോധനയിൽ 76 പേരെ കൂടി കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. അപ്പോഴും 1542 പേർ പട്ടികയ്ക്ക് പുറത്ത് തന്നെയായിരുന്നു. 2019 ജനുവരിയിൽ വീണ്ടും സെക്രടറിയേറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല പട്ടിണി സമരത്തെ തുടർന്ന് 18 വയസിന് താഴെയുള്ള കുട്ടികളെ പട്ടികയിൽ ഉൾപെടുത്താനും ശേഷിക്കുന്നവരുടെ മെഡികൽ റെകോർഡ് പരിശോധിച്ച് പരിഗണിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നതായും അമ്മമാർ പറഞ്ഞു.

ഇതിലൂടെ 511 കുട്ടികളെ കൂടി ഉൾപെടുത്തിയ ശേഷം ബാക്കി വന്ന 1032 പേരുടെ കാര്യത്തിൽ മൂന്ന് വർഷം കഴിഞ്ഞിട്ടും തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് സമരപ്രഖ്യാപനവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ആദ്യകാലങ്ങളിൽ ലിസ്റ്റിൽ ഉൾപെട്ടവർക്ക് ചികിത്സ നൽകിയിരുന്നെങ്കിലും പിന്നീടത് നിർത്തുകയായിരുന്നു. തങ്ങളുടെ വീടുകളിൽ നേരിട്ട് വന്നാൽ തന്നെ അനുഭവിക്കുന്ന ദുരിതം വ്യക്തമാവുമെന്നും ദുരിതബാധിതരുടെ അമ്മമാർ പറഞ്ഞു.

News, Kasaragod, Kerala, Endosulfan, Chief Minister, Protest, Mothers of Endosulfan victims, Pinarayi Vijayan, Mothers of Endosulfan victims will start strike again.

സമരപ്രഖ്യാപനത്തിന്റെ ഉദ്‌ഘാടനം പ്രശസ്‌ത കവി പ്രൊഫ. വീരാൻകുട്ടി ഉദ്‌ഘാടനം ചെയ്യും. എൻ എ നെല്ലിക്കുന്ന് എംഎൽഎ, ഡോ. അംബികാസുതൻ മാങ്ങാട്, നാരായണൻ പേരിയ, ഡോ. ഡി സുരേന്ദ്രനാഥ്, പിപികെ പൊതുവാൾ, പത്‌മനാഭൻ ബ്ലാത്തൂർ, കെബി മുഹമ്മദ് കുഞ്ഞി, ശോഭന നീലേശ്വരം, വി ശിവകുമാർ, ഗോവിന്ദൻ കയ്യൂർ തുടങ്ങിയ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ പി ഷൈനി, അജിത പിലിക്കോട്, ഗീത ചെമ്മനാട്, ഹവ്വമ്മ മഞ്ചേശ്വരം, പ്രമീള ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Keywords: News, Kasaragod, Kerala, Endosulfan, Chief Minister, Protest, Mothers of Endosulfan victims, Pinarayi Vijayan, Mothers of Endosulfan victims will start strike again.
< !- START disable copy paste -->

Post a Comment