കാഞ്ഞങ്ങാട്: (www.kasargodvartha.com) സങ്കടക്കടലായി കാഞ്ഞങ്ങാട്ട് പെരുന്നാള്‍ ദിന ആഘോഷത്തിനിടെ അപകടം. ഓടോ റിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കല്ലൂരാവി പുഞ്ചാവിയിലെ അബ്ദുര്‍ റഹ് മാന്‍(58) ആണ് മരിച്ചത്.
ഓടോ റിക്ഷ ഓടിച്ചിരുന്ന പടന്നക്കാട്ടെ ഖാതിം, യാത്രക്കാരായ അബ്ദുര്‍ റഹ് മാന്റെ ഭാര്യ നഫീസ, മകള്‍ അര്‍ശാന എന്നിവരെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് അതിഞ്ഞാലില്‍വെച്ചാണ് അപകടമുണ്ടായത്.

വീട്ടുകാരുമൊത്ത് ഭക്ഷണം കഴിച്ചശേഷം ചിത്താരിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. മുന്‍ പ്രവാസി കൂടിയാണ് മരിച്ച അബ്ദുര്‍ റഹ് മാന്‍. കൂട്ടിയിടിയില്‍ ഓടോ റിക്ഷ തലകീഴായി മറിഞ്ഞിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മുഹമ്മദ് കുഞ്ഞി- ഖദീജ ദമ്പതികളുടെ മകനാണ് മരിച്ച അബ്ദുര്‍ റഹ് മാന്‍.
മറ്റുമക്കള്‍: റുബീന, അറഫ, അര്‍ശാദ്. മരുമക്കള്‍: ബശീര്‍ ചിത്താരി, ശാനിദ് ചിറപ്പുറം, ഹാരിസ് ബെല്ല കടപ്പുറം. സഹോദരങ്ങള്‍: അബൂബകര്‍, ഫാത്വിമ, ജാസ്മിന്‍, ശാഹിദ, ഇബ്രാഹിം.
Keywords: News, Kerala, Kerala-News, Kasaragod-News, Kanhangad, Middle Aged Man, Died, Road Accident, Accidental Death, Kanhangad: Middle aged man died in road accident.