തന്റെ ജീവിതം സനാതന ധര്‍മത്തിന്റെ പ്രചാരണത്തിനുവേണ്ടി സമര്‍പിക്കുകയും ചിന്മയ മിഷന്‍ എന്ന ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കാതെ അവശ്യഘട്ടങ്ങളില്‍ അതിനു പുറത്തു വന്ന് പൊതുസമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പുണ്യാത്മാവാണ് സ്വാമി വിവിക്താനന്ദ സരസ്വതി. സനാതന ധര്‍മത്തിന്റെ വര്‍ത്തമാന കാലത്തെ ഏറ്റവും ശ്രദ്ധേയമായ രണ്ട് മാനബിന്ദുക്കളാണ് വിവിക്താനന്ദ സരസ്വതി സ്വാമിയും ചിതാനന്ദപുരി സ്വാമിയും.
സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുകയും വ്യത്യസ്തതയെ വൈരുദ്ധ്യമാക്കാതെ വൈവിധ്യമാക്കിമാറ്റിയ സന്യാസിശ്രേഷ്ഠന്‍മാരില്‍ ഒരാളാണ് സ്വമി വിവിക്താനന്ദ സരസ്വതി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഭാരതത്തിലെ ഏറ്റവും വലിയ രണ്ട് പ്രതിഭകളായിരുന്നു സ്വാമി വിവേകാനന്ദനും രവീന്ദ്രനാഥ ടാഗോറും. അവര്‍ പറഞ്ഞിട്ടുള്ളത് ഏറ്റവും വലിയ പ്രതിഭകളുള്ളത് കേരളത്തിലെന്നാണ്. അന്ന് ചട്ടമ്പി സ്വാമികളെയാണ് ചൂണ്ടിക്കാണിച്ചത്. അതുപോലെ ചിന്‍മയാനന്ദ സ്വാമിയുടെ ആശയ ആദര്‍ശങ്ങള്‍ വിവിക്താനന്ദസരസ്വതി സ്വാമികളിലൂടെ ഈ തലമുറയ്ക്ക് പകര്‍ന്ന് നല്‍കപ്പെടുകയാണ്.
ഈ തലമുറകള്‍ക്ക് വേണ്ടിയുള്ള സമ്പാദ്യമാണ് സ്വാമി. വിശ്വമാനവികത ഉയര്‍ത്തിപ്പിടിക്കുന്ന സംസ്‌കാരമാണ് ഭാരതത്തിന്റെത്. അതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇത്രയേറെ അംഗീകാരം ലഭിക്കുന്നത്. കീഴ്പ്പെടുത്താനല്ല, കൂട്ടിച്ചേര്‍ക്കലാണ് നമ്മുടെ സംസ്‌കാരം. ലോക രാജ്യങ്ങളുടെ സെന്‍സസ് എടുത്തപ്പോള്‍ 99 ശതമാനം ജനങ്ങള്‍ ആത്മീയതയില്‍ വിശ്വസിക്കുന്ന രാജ്യം ഭാരതം മാത്രമാണ്. ധര്‍മമുണ്ടെങ്കില്‍ രാജാവ് വേണ്ടെന്ന് പഠിപ്പിച്ചത് ഭാരതമാണ്. സമഗ്രതയില്‍ സത്യം തേടിയുള്ള യാത്ര വീണ് കിട്ടിയ അമൂല്യനിധിയാണ് സ്വാമി വിവിക്താനന്ദ സരസ്വതിയെന്ന് ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി പ്രഭാഷണം നടത്തി. കാസര്‍കോട് ചിന്മയ മിഷന്‍ പ്രസിഡന്റ് എ കെ നായര്‍ അധ്യക്ഷനായി. സുരേഷ്‌കുമാര്‍ കെ, ഗോപാലകൃഷ്ണന്‍ എ എന്നിവര്‍ സംസാരിച്ചു. കെ ബാലചന്ദ്രന്‍ സ്വാഗതവും കെ സി സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. സപ്തതി ആഘോഷത്തോടനുബന്ധിച്ച് കാസര്‍കോട് ചിന്മയ മിഷന്റെ നേതൃത്വത്തില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി.
Keywords: Goa Governor, PS Sreedharan Pillai, Swami Viviktananda Saraswathi, Chinmaya MIssion, Goa Governor PS Sreedharan Pillai about Swami Viviktananda Saraswathi.
< !- START disable copy paste -->