Join Whatsapp Group. Join now!
Aster MIMS 25/06/2023

Accident | തലപ്പാടി ടോള്‍ ബൂതിന് സമീപം 2 ലോറികള്‍ക്കിടയില്‍ കുടുങ്ങി ഡ്രൈവര്‍ ദാരുണമായി മരിച്ചു

ഹരിയാന സ്വദേശിയായ ശമീം ആണ് മരിച്ചത് Accident, Beltangady, Obituary, Mangalore, ദക്ഷിണ കന്നഡ വാര്‍ത്തകള്‍, Karnataka
തലപ്പാടി: (www.kasargodvartha.com) ദേശീയപാത 66 ല്‍ തലപ്പാടി ടോള്‍ ബൂതിന് സമീപം രണ്ട് കണ്ടെയ്‌നര്‍ ലോറികള്‍ക്കിടയില്‍ കുടുങ്ങി ലോറി ഡ്രൈവര്‍ ദാരുണമായി മരിച്ചു. ഹരിയാന സ്വദേശിയായ ശമീം (38) ആണ് മരിച്ചത്. കേരളത്തിലേക്ക് സാധനങ്ങള്‍ കൊണ്ടുവരികയായിരുന്ന ഒരേ സ്ഥാപനത്തിന്റെ രണ്ട് കണ്ടെയ്നര്‍ ലോറികളാണ് അപകടത്തില്‍ പെട്ടത്. ഇരുലോറികളിലെയും ഡ്രൈവര്‍മാര്‍ പരസ്പരം അറിയുന്നവരായിരുന്നു.
     
Accident, Beltangady, Obituary, Mangalore, Karnataka, Kerala News, Kasaragod News, Accident News, Accidental Death, Driver died after being trapped between 2 lorries.

തലപ്പാടി ടോള്‍ ബൂതിന് സമീപം ചായ കുടിക്കാന്‍ ഡ്രൈവര്‍ ശമീം ലോറി നിര്‍ത്തിയിടുകയായിരുന്നു. ഇതിനിടെ മറ്റേ വാഹനത്തിന്റെ ഡ്രൈവര്‍ ശമീം ഓടിച്ച ലോറിക്ക് മുന്നില്‍ ലോറി നിര്‍ത്തി. ശമീം താന്‍ നിര്‍ത്തിയ ലോറിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ മുന്‍വശത്ത് നിര്‍ത്തിയ ലോറി പിറകിലേക്ക് നീങ്ങുകയും ശമീം രണ്ട് ലോറികള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നു.
    
Accident, Beltangady, Obituary, Mangalore, Karnataka, Kerala News, Kasaragod News, Accident News, Accidental Death, Driver died after being trapped between 2 lorries.

ഗുരുതരമായി പരുക്കേറ്റ ശമീമിനെ ഉടന്‍ പുറത്തെടുത്ത് ദേര്‍ളക്കട്ടെയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ലോറികളും ഒരു മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് റിപോര്‍ടുകള്‍.

Keywords: Accident, Beltangady, Obituary, Mangalore, Karnataka, Kerala News, Kasaragod News, Accident News, Accidental Death, Driver died after being trapped between 2 lorries.
< !- START disable copy paste -->

Post a Comment