Join Whatsapp Group. Join now!
Aster MIMS 25/06/2023

Digital media | ഡിജിറ്റല്‍ മാധ്യമങ്ങളെ വേട്ടയാടാന്‍ അനുവദിക്കില്ല, അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്: കോം ഇന്‍ഡ്യ

പ്രവര്‍ത്തിക്കുന്നത് വളരെ ഉത്തരവാദിത്തത്തോടെ Com India, Media, Criticism, Controversy, Kerala News, മലയാളം വാര്‍ത്തകള്‍
തിരുവനന്തപുരം: (www.kasargodvartha.com) കേന്ദ്ര സര്‍കാരിന്റെ ഗ്രീ വന്‍സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മാധ്യമങ്ങളെ വേട്ടയാടന്‍ അനുവദിക്കില്ലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്‍ഡ്യ (കോം ഇന്‍ഡ്യ) ജനറല്‍ കൗണ്‍സില്‍ യോഗം അറിയിച്ചു.

മാറികൊണ്ടിരിക്കുന്ന മാധ്യമ മേഖലയില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഡിജിറ്റല്‍ മാധ്യമങ്ങളെ ഒറ്റതിരിഞ്ഞും അല്ലാതെയും വേട്ടയാടാമെന്നത് വ്യാമോഹം മാത്രമാണ്. ഭരണഘടന അനുസരിച്ച് എം എല്‍ എ യായി സത്യപ്രതിജ്ഞ ചെയ്ത ഒരാള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ സംഘടനയെയും മാധ്യമങ്ങളെയും വെല്ലുവിളിക്കുന്നുവെന്നത് ലജ്ജാകരമാണ്. ഇത്തരം കാര്യങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും യോഗം അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍കാര്‍ അംഗീകരിച്ച ഗ്രീവന്‍സ് കൗണ്‍സിലിന്റെ പരിധിയില്‍ നിന്നു കൊണ്ടും വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ പാലിച്ചും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഡിജിറ്റല്‍ മാധ്യമങ്ങളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന കോം ഇന്‍ഡ്യയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ജനപ്രതിനിധികള്‍ക്ക് ഭൂഷണമല്ല. എല്ലാ മാധ്യമ സംഘടനകളെയും പോലെ തന്നെ വളരെ ഉത്തരവാദിത്തത്തോടെ തന്നെയാണ് കോം ഇന്‍ഡ്യയും പ്രവര്‍ത്തിക്കുന്നതെന്നും യോഗം പറഞ്ഞു.

ഓണ്‍ലൈന്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിന് ജ്യൂറിസ്ഡിക്ഷന്‍ പരിധി അതാത് സംസ്ഥാനത്തായി നിജപ്പെടുത്തണമെന്നും ഇതിനായി നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍കാരിനെ സമീപിക്കാനും യോഗം തീരുമാനിച്ചു.

പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ജെ
നറല്‍ സെക്രടറി അബ്ദുല്‍ മുജീബ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സോയ് മോന്‍ മാത്യു, ജോ. സെക്രടറി അജയ് മുത്താന, ട്രഷറര്‍ കെ കെ ശ്രീജി
ത്ത് എന്നിവര്‍ ചര്‍ചകള്‍ക്ക് നേതൃത്വം വഹിച്ചു.

Com India on digital media negligence, Thiruvananthapuram, News, Controversy, Digital Media, Grievance council, Meeting, Online Media, Controversy, Law and order, Kerala

ഷാജന്‍ സ്‌കറിയ, അല്‍ അമീന്‍, ബിനു ഫല്‍ഗുണന്‍, ആര്‍ രതീഷ്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജോ. സെക്രടറി കെ ബിജുനു നന്ദി പറഞ്ഞു.

Keywords: Com India on digital media negligence, Thiruvananthapuram, News, Controversy, Digital Media, Grievance council, Meeting, Online Media, Controversy, Law and order, Kerala. 

Post a Comment