ദേശീയപാതയിലെ മൊഗ്രാല്‍ പാലത്തിനടുത്തായാണ് കൊപ്പളം അടിപ്പാതയുള്ളത്. പാലത്തിനടുത്തായി 100 മീറ്ററിനുള്ളില്‍ സര്‍വീസ് റോഡ് ഇല്ലെന്നാണ് ദേശീയപാത അധികൃതര്‍ പറയുന്നത്. ഈ വിഷയത്തില്‍ നേരത്തെ നാട്ടുകാരും, ആക്ഷന്‍ കമിറ്റി ഭാരവാഹികളും, ജനപ്രതിനിധികളും ഇടപെട്ടപ്പോള്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് അധികൃതര്‍ വാക്കാല്‍ ഉറപ്പുനല്‍കിയതാണെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുന്നു. എന്നാലിപ്പോള്‍ നിര്‍മാണ രീതിയില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ ഈ ഭാഗത്ത് സര്‍വീസ് റോഡ് നല്‍കാനാവില്ലെന്ന് അധികൃതര്‍ വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് ഇവര്‍ പറയുന്നു.
ഇതില്‍ ക്ഷുഭിതരായ പ്രദേശവാസികള്‍ റോഡ് നിര്‍മാണം തടയുകയും ചെയ്തു. വിവരം എകെഎം അശ്‌റഫ് എംഎല്‍എയെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇടപെടുകയും ഇപ്പോള്‍ ഈ ഭാഗത്ത് നിര്‍മാണ ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയുമാണ്. ദേശീയപാത നിര്‍മാണത്തില്‍ കൊപ്പളം അടിപ്പാതയ്ക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ നാട്ടുകാരെ അണിനിരത്തി ബഹുജന സമരത്തിന് നേതൃത്വം നല്‍കുമെന്ന് മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ അറിയിച്ചു.
Keywords: Mogral News, National Highway Work, Malayalam News, Kerala News, Kasaragod News, Will Mogral Koppalam underpass be in vain?.
< !- START disable copy paste -->