പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതിന് ശേഷം, സ്പാം കോളുകള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കും. ഫീച്ചര്‍ നിലവില്‍ ബീറ്റയില്‍ പരീക്ഷണ ഘട്ടത്തിലാണെന്നും മെയ് അവസാനത്തോടെ ആഗോളതലത്തില്‍ പുറത്തിറക്കുമെന്നും ട്രൂകോളര്‍ സിഇഒ അലന്‍ മമേദി പറഞ്ഞു.
ഇന്തോനേഷ്യ (+62), കെനിയ (+254), എത്യോപ്യ (+251), മലേഷ്യ (+60), വിയറ്റ്നാം (+84) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് വാട്ട്സ്ആപ്പ്, ടെലിഗ്രാം ഉപയോക്താക്കള്‍ക്ക് അടക്കം തട്ടിപ്പ് കോളുകള്‍ പതിവായി ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ട്രൂകോളറിന്റെ 2021 ലെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ക്ക് പ്രതിമാസം ശരാശരി 17 സ്പാം കോളുകള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ടെലിമാര്‍ക്കറ്റിംഗ് കോളുകളും സ്‌കാമിംഗ് കോളുകളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യത്തെ ടെലികോം മേഖല നിയന്ത്രിക്കുന്ന 'ട്രായ്', റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ നെറ്റ് വർക്ക് ഓപ്പറേറ്റര്‍മാരോട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതിക വിദ്യ ഉപയോഗിച്ച് ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ തടയാന്‍ ഫെബ്രുവരിയില്‍ ആവശ്യപ്പെട്ടിരുന്നു. സ്വീഡന്‍ ആസ്ഥാനമായ ട്രൂകോളര്‍ ഇത്തരമൊരു സേവനം നടപ്പിലാക്കുന്നതിനായി ടെലികോം കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചിരുന്നു.
അതേസമയം, ട്രൂകോളര്‍ ഏപ്രിലില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി 'ലൈവ് കോളര്‍ ഐഡി ഫീച്ചര്‍' അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളില്‍ നിന്ന് വ്യത്യസ്തമായി ഈ സവിശേഷത ഉപയോഗിക്കാന്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് സിരി ഉപയോഗിക്കേണ്ടിവരും. ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി 'ലൈവ് കോളര്‍ ഐഡി' പ്രീമിയം ഫീച്ചറായാണ് ലഭ്യമാക്കിയിട്ടുള്ളത്. അതിനാൽ തന്നെ ഐഫോണ്‍ ഉപയോക്താക്കള്‍ ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് പണം അടയ്ക്കേണ്ടി വരും. ട്രൂകോളര്‍ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ 'പ്രീമിയത്തിലും' 'ഗോള്‍ഡ് പ്രീമിയത്തിലും' ലഭ്യമാണ്. പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ പ്രതിവര്‍ഷം 529 രൂപയും മൂന്ന് മാസത്തേക്ക് 179 രൂപയുമാണ്. ട്രൂകോളര്‍ ഗോള്‍ഡ് സബ്സ്‌ക്രിപ്ഷന്‍ പ്രതിവര്‍ഷം 5,000 രൂപയ്ക്ക് ലഭ്യമാണ്.
Keywords: National News, WhatsApp, True Caller, Social Media, Technology, Spam Call, Internet, Truecaller Launching Caller ID Service For WhatsApp, Other Messaging Platforms Amid Rising Pesky Calls From International Numbers.