Join Whatsapp Group. Join now!
Aster MIMS 06/06/2023

Fire | ഓടിക്കൊണ്ടിരുന്ന ബൊലേറോ കത്തി നശിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടത്തിൽ പെട്ടത് സ്‌കൂൾ വാഹനം

കോട്ടച്ചേരി റെയിൽവേ മേൽപാലത്തിന് സമീപമായിരുന്നു സംഭവം Fire, Ajanoor News, Kanhangad News, കാസറഗോഡ് വാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഓടിക്കൊണ്ടിരുന്ന ബൊലേറോ (Mahindra Bolero) കത്തി നശിച്ചു. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് കോട്ടച്ചേരി റെയിൽവേ മേൽപാലത്തിന് സമീപം ഗാർഡൻ വളപ്പ് റോഡിലായിരുന്നു സംഭവം. അജാനൂർ ക്രസന്റ് സ്കൂളിന്റെ വാഹനമാണ് പൂർണമായും കത്തിയമർന്നത്.

News, Kasaragod, Kerala, Kanhangad, Fire, Vehicle, Fire Force, Running jeep catches fire.

ഡ്രൈവറായ നിസാമുദ്ദീൻ വാഹനം ഓടിച്ച് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ജീപിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് അദ്ദേഹം പെട്ടന്ന് വാഹനം നിറുത്തി പുറത്തിറങ്ങിയത് കൊണ്ട് ദുരന്തം ഒഴിവായി. കാഞ്ഞങ്ങാട് നിന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും ജീപ് പൂർണമായും കത്തിനശിച്ചിരുന്നു.


News, Kasaragod, Kerala, Kanhangad, Fire, Vehicle, Fire Force, Running jeep catches fire.

Keywords: News, Kasaragod, Kerala, Kanhangad, Fire, Vehicle, Fire Force, Running jeep catches fire.
< !- START disable copy paste -->

Post a Comment