Join Whatsapp Group. Join now!
Aster MIMS 10/10/2023

Fire | റിയാദില്‍ തീപ്പിടിത്തം; 4 മലയാളികളുള്‍പെടെ 6 ഇന്‍ഡ്യക്കാര്‍ക്ക് ദാരുണാന്ത്യം

പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍പെട്ടത് Riyadh-News, Petrol-Pumb-Employee, Died-Fire

റിയാദ്: (www.kasargodvartha.com) ഖാലിദിയ്യയില്‍ പെട്രോള്‍ പമ്പിനടുത്തുള്ള താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ നാല് മലയാളികളുള്‍പെടെ ആറ് ഇന്‍ഡ്യക്കാര്‍ക്ക് ദാരുണാന്ത്യം. മരിച്ച മലയാളികളില്‍ രണ്ട് പേര്‍ മലപ്പുറം സ്വദേശികളാണ്. ഗുജറാത്ത് തമിഴ്നാട് സ്വദേശികളാണ് രണ്ട് പേര്‍. 

വെള്ളിയാഴ്ച പുലര്‍ചെ 1.30 മണിയോടെയാണ് അഗ്‌നിബാധയുണ്ടായതെന്നാണ് വിവരം. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഷോര്‍ട് സര്‍ക്യൂടാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപോര്‍ട്.

Riyadh, News, Gulf, world, Indians, Malayali, Fire, Death,  Riyadh: 6 Indians, including 4 Malayalis died in fire.

മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ചറിയിലാണ്. ഇന്‍ഡ്യന്‍ എംബസി ഉദ്യോഗസ്ഥരും കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ധീഖ് തുവ്വൂരും സഹപ്രവര്‍ത്തകരും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.

Keywords: Riyadh, News, Gulf, world, Indians, Malayali, Fire, Death,  Riyadh: 6 Indians, including 4 Malayalis died in fire.

Post a Comment