'പെട്ടെന്നുള്ള പാർടി മാറ്റത്തിനൊപ്പം പഴയ നേതാക്കളെ പറിച്ചെറിയുന്നത് അത്ര നന്നല്ല. എനിക്ക് അങ്ങിനെ ചെയ്യാൻ കഴിയില്ല', ഗൗരവം സ്ഥായീഭാവമായ മുഖത്ത് പുഞ്ചിരി വരുത്തി ഷെട്ടർ പറയുന്നു. അതിനുള്ള കാരണം ആത്മഗതം പോലെ അദ്ദേഹം മൊഴിയുന്നതിങ്ങിനെ: ഇത് എനിക്ക് രാഷ്ട്രീയ പോരാട്ടമല്ല. ആത്മാഭിമാനം നിലനിറുത്താനുള്ള അവസരം മാത്രം. പാർടി ദേശീയ ഓർഗനൈസിങ് ജെനറൽ സെക്രടറി ബിഎൽ സന്തോഷ് അദ്ദേഹത്തിന്റെ അടുപ്പക്കാരന് ടികറ്റ് കൊടുക്കാൻ കളിച്ച നാടകത്തിൽ എന്റെ അഭിമാനത്തിന് ക്ഷതമേറ്റു. മറ്റൊന്നുകൂടി സംഭവിച്ചിരിക്കാം, ലിംഗായത്ത് സമുദായത്തിലെ ബിഎസ് യദ്യൂരപ്പ പിൻമാറിയതിനാൽ ഒന്നാം സ്ഥാനം (മുഖ്യമന്ത്രി) താൻ മോഹിക്കുമോ എന്ന ആധി'.
Keywords: News, National, Manglore, Narendra Modi, Amit Shah, Election, Politics, Karnataka, Photos of PM Modi, Amit Shah still hang in Shettar's office.
< !- START disable copy paste -->