Join Whatsapp Group. Join now!
Aster MIMS 10/10/2023

Water Budget | ജല ബജറ്റ് തയ്യാറാക്കാനൊരുങ്ങി കാസര്‍കോട്ടെ ബ്ലോക് പഞ്ചായത്ത്; ജൂണ്‍ 5ന് പ്രഖ്യാപനം

ശില്‍പശാല സംഘടിപ്പിച്ചു Malayalam News, Kerala News, കാസറഗോഡ് വാര്‍ത്തകള്‍, Parappa News, Water Budget
പരപ്പ: (www.kasargodvartha.com) ജല ബജറ്റ് തയ്യാറാക്കാനൊരുങ്ങി പരപ്പ ബ്ലോക് പഞ്ചായത്. ജൂണ്‍ അഞ്ചിന് ഇതിന്റെ പ്രഖ്യാപനം നടത്തും. ഗ്രാമപഞ്ചായതുകളുടെ സഹകരണത്തോടെയാണ് ജല ബജറ്റ് തയ്യാറാക്കുന്നത്. ഇതിനുള്ള ബ്ലോക് തല ശില്‍പശാല ബ്ലോക് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ ഭൂപേഷ് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത് പ്രസിഡന്റുമാരായ ടി കെ രവി, പ്രസന്ന പ്രസാദ്, ടി കെ നാരായണന്‍, ശ്രീജ പി. എന്നിവര്‍ സംസാരിച്ചു.
        
Malayalam News, Kerala News, Parappa News, Water Budget, Parappa Block Panchayat ready to prepare water budget.

നവ കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ക ബാലകൃഷ്ണന്‍, മൈനര്‍ ഇറിഗേഷന്‍ എ ഇ ഇ രമേശന്‍ കെ, രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു. ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത് സെക്രടറിമാര്‍, അസിസ്റ്റന്റ് സെക്രടറിമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, വെറ്റിറിനറി ഡോക്ടര്‍മാര്‍, വി ഇ ഒമാര്‍, ഐ സി ഡി എസ് സൂപര്‍ വൈസര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍. തൊഴിലുറപ്പ് എന്‍ജിനീയര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

മെയ് 15, 16 തീയതികളില്‍ ഗ്രാമപഞ്ചായത് തല ശില്‍പശാല നടത്തുന്നതിനും ജൂണ്‍ അഞ്ചിന് പ്രഖ്യാപനം നടത്തുന്നതിനും തീരുമാനിച്ചു. ബ്ലോക് പഞ്ചായത് സെക്രടറി ഇന്‍ ചാര്‍ജ് എം വിജയ കുമാര്‍ സ്വാഗതവും ജെനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ ജി ബിജുകുമാര്‍ നന്ദിയും പറഞ്ഞു. 

Keywords: Malayalam News, Kerala News, Parappa News, Water Budget, Parappa Block Panchayat ready to prepare water budget. < !- START
 disable copy paste -->

Post a Comment