സംസ്ഥാനത്ത് ഇത്തവണ 10331 പേരാണ് തീർഥാടകരായുള്ളത്. ഇതിൽ 527 പേർക്കാണ് കാസർകോട് നിന്ന് അവസരം ലഭിച്ചത്. സംസ്ഥാനത്താകമാനം 39 ഉദ്യോഗസ്ഥരെയാണ് വോളന്റീയർമാരായി തിരഞ്ഞെടുത്തത്. ജില്ലയിൽ നിന്നും 10 ലധികം ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നുവെങ്കിലും ആരും പരിഗണിക്കപ്പെട്ടിട്ടില്ല. അതേസമയം 35 തീർഥാടകർ മാത്രമുള്ള പത്തനംതിട്ടയിൽ നിന്ന് ഒരാളെയും 76 പേരുള്ള ഇടുക്കിയിൽ നിന്ന് രണ്ടാളെയും 285 പേരുള്ള തിരുവനന്തപുരത്തുനിന്ന് അഞ്ചാളെയും 276 പേരുള്ള കൊല്ലത്തുനിന്ന് നാലാളെയും വോളന്റീയർമാരായി നിയോഗിച്ചിട്ടുണ്ട്.
ആലപ്പുഴ 178, എറണാകുളം 729, കണ്ണൂർ 1122, കോട്ടയം 142, കോഴിക്കോട് 2341, മലപ്പുറം 3463, തൃശൂർ 393, വയനാട് 189, പാലക്കാട് 575 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ തീർഥാടകരുടെ കണക്ക്. കേന്ദ്ര ഹജ്ജ് കമിറ്റിയുടെ ഇക്കഴിഞ്ഞ മാർച് 29ലെ സർകുലറിൽ വോളന്റിയർമാരുടെ നിയമനത്തിൽ ജില്ലകൾക്ക് അർഹമായ പരിഗണന നൽകണമെന്ന് പറഞ്ഞിരുന്നുവെങ്കിലും കാസർകോടിന്റെ കാര്യത്തിൽ ഇത് പാടേ അവഗണിക്കപ്പെടുകയായിരുന്നു. ഇത് ജില്ലയിലെ തീർഥാടകരിൽ അതൃപ്തിയും ഉണ്ടാക്കിയിട്ടുണ്ട്. തന്നെയുമല്ല, ഭാഷാ ന്യൂനപക്ഷങ്ങളുള്ള കാസർകോട്ട് അവർക്കും കൂടി ഹജ്ജ് വോളന്റീയർമാരുടെ കാര്യത്തിൽ പ്രാതിനിധ്യം ലഭിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നുവെങ്കിലും സമ്പൂർണ അവഗണന തന്നെയാണ് ജില്ലയ്ക്ക് നേരിടേണ്ടി വന്നത്.
Keywords: Malayalam News, Kerala News, Hajj 2023, Hajj Volunteer, Kasaragod News, Negligence of Kasaragod in appointing Hajj volunteers.
< !- START disable copy paste -->