കോഴിക്കോട്: (www.kasargodvartha.com) മുക്കം മണാശ്ശേരിയില്‍ വീടിന് സമീപത്തെ കല്ലുവെട്ട് കുഴിയില്‍ വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. മണാശ്ശേരി നെടുമങ്ങാട് ഓടോ റിക്ഷ ഡ്രൈവര്‍ സുനില്‍കുമാറിന്റെ മകന്‍ കാശിനാഥന്‍ ആണ് മരിച്ചത്.
കൂട്ടുകാരോടൊപ്പം കളികഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് മടങ്ങിയ കാശിനാഥിനെ ഏറെനേരം കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചിലിലായിരുന്നു. ഇതിനിടെ ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
Keywords: News, Kerala-News, Kerala, Malayalam-News, Top-Headlines, Obituary, Stone Mining, Student, Kozhikode, Died, House. Kozhikode: Student fell into pit near house and died.