Join Whatsapp Group. Join now!
Aster MIMS 10/10/2023

Accident | വിനോദയാത്ര അന്ത്യയാത്രയായി; മാട്ടൂല്‍ സ്വദേശികളുടെ ദുരന്തത്തില്‍ തേങ്ങി പിറന്ന നാട്

അഫ്രീദിനെ വാഹനാപകടം അപഹരിച്ചത് ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ Pazhayangadi News, Wayanad Accident, Matool Natives

പഴയങ്ങാടി: (www.kvartha.com) അഫ്രീദിനെ വാഹനാപകടം അപഹരിച്ചത് ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍. കഴിഞ്ഞ വര്‍ഷം മെയ് 15നായിരുന്നു അഫ്രീദിന്റെ വിവാഹം. ഇതിന്റെ സന്തോഷം പങ്കുവയ്ക്കാനായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടില്‍ ടൂര്‍ പോയത്. എന്നാല്‍  അവിചാരിതമായി എത്തിയ ദുരന്തം അത് അന്ത്യയാത്രയാക്കി മാറ്റി. തളിപറമ്പ് സ്വദേശിയായ അഫ്രീദിന്റെ പിതാവിന്റെ ഇന്നോവയുമെടുത്താണ് ഇവര്‍ ടൂര്‍ പോയത്. 


തളിപറമ്പ് മന്ന മുസ്ലിം ലീഗ് പ്രസിഡന്റ് ഗ്രാന്‍ഡ് ഹാരിസിന്റെ മകനാണ് മാട്ടൂല്‍ സ്വദേശിയായ അഫ്രീദ് (23). ഇയാളുടെ സുഹൃത്ത് മാട്ടൂല്‍ സ്വദേശി എന്‍ കെ മുഹമ്മദ് മുനവ്വിറുമാണ്(22) വാഹനാപകടത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് മാട്ടൂല്‍ സ്വദേശിയായ പി സി പി ഹൗസില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മുനവ്വിറിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാള്‍ വയനാട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു അപകടം. 

Kannur, News, Kerala, Top-Headlines, Accident, Death, Police, Kannur: Two Matool natives died in Wayanad accident.

മാട്ടൂലില്‍ നിന്നും ഞായറാഴ്ചയാണ് മൂന്നുപേരും ഇന്നോവ കാറില്‍ വയനാട്ടിലേക്ക് പുറപ്പെട്ടത്. മരിച്ച അഫ്രീദിന്റെ പിതാവ് ഹാരിസിന്റെ കാറിലായിരുന്നു യാത്ര. ജില്ലികയറ്റിവരികയായിരുന്ന വലിയ ടോറസ് ലോറിയാണ് കാറിലിടിച്ചത്. അപകത്തില്‍ പൂര്‍ണമായും കാര്‍ തകര്‍ന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സുമാണ് അപകടത്തില്‍പെട്ടവരെ വാഹനം വെട്ടിപ്പൊളിച്ചു പുറത്തെടുത്തത്. ഒരാള്‍സംഭവസ്ഥലത്ത് നിന്ന് തന്നെ മരിച്ചത്.

മറ്റൊരാള്‍ ആശുപത്രിയിലലേക്ക് പോകുംവഴിയാണ് മരിച്ചത്. ഹബീബയാണ് അഫ്രീദിന്റെ മാതാവ്. ഭാര്യ: അഫ്രീന (കാസര്‍കോട്) സഹോദരങ്ങള്‍: ആദില്‍ (സര്‍സയ്യിദ് കോളേജ്) ആദീം. അബ്ദുര്‍ ഖരീമാണ് മുഹമ്മദ് മുനവ്വിറിന്റെ പിതാവ്. മാതാവ്: ശുഹൈബ. സഹോദരി: ഖദീജ. മൃതദേഹങ്ങള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം സ്വദേശത്തേക്ക് കൊണ്ടുവന്ന് മാട്ടൂല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kannur, News, Kerala, Top-Headlines, Accident, Death, Police, Kannur: Two Matool natives died in Wayanad accident.

Post a Comment