Join Whatsapp Group. Join now!
Aster MIMS 22/05/2023

Wheat Export | രാജ്യത്ത് ഗോതമ്പിന്റെ കയറ്റുമതി നിരോധനം ഈ വര്‍ഷവും തുടരും

'വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് നിരോധിച്ചു' Wheat Export, Export Ban, Export Ban Continues

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഈ വര്‍ഷവും ഗോതമ്പിന്റെയും ഗോതമ്പ് ഉല്‍പന്നങ്ങളുടെയും കയറ്റുമതി നിരോധനം തുടരുമെന്ന് റിപോര്‍ട്. കഴിഞ്ഞ വര്‍ഷം മെയില്‍ ആയിരുന്നു ഗോതമ്പിന്റെ ഉല്‍പാദനം കുറഞ്ഞതിനെ തുടര്‍ന്ന് നിരോധനം ഏര്‍പെടുത്തിയത്. 

രാജ്യത്ത് വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് നിരോധിക്കുകയിരുന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഗോതമ്പ് കയറ്റുമതി അനുവദിക്കില്ലെന്നും ഇന്‍ഡ്യ ഗോതമ്പ് കയറ്റുമതി ചെയ്യുന്നത് ആഭന്തര ഉപയോഗത്തിന് ശേഷം മിച്ചം വരുമ്പോള്‍ മാത്രമാണെന്നും ഭക്ഷ്യ വകുപ്പ് അഡീഷനല്‍ സെക്രടറി സുബോധ് കെ സിംഗ് പറഞ്ഞു. പ്രാഥമിക ഗോതമ്പ് കയറ്റുമതി രാജ്യമല്ല ഇന്‍ഡ്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

New Delhi, News, National, Extension, Ban, Wheat, Export, Export, Top-headlines, Business, Extension of wheat export ban continues.

ഗോതമ്പ് സംഭരണം, ഗോതമ്പിന്റെ മൊത്തവില നിയന്ത്രണത്തില്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാണ്. സര്‍കാരിന് വേണ്ടി ഗോതമ്പ് വാങ്ങുന്ന ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ (FCI) സംഭരണം മെയ് 21-ന് 26.14 ദശലക്ഷം ടണ്ണായിരുന്നു, 34 ലക്ഷം ടണ്‍ ആണ് ലക്ഷ്യം. എന്നാല്‍ സര്‍കാര്‍ സംഭരണവും വിളവെടുപ്പ് കാലവും അവസാനിക്കുമ്പോഴേക്കും ഇത് 27 ദശലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഓപണ്‍ മാര്‍കറ്റ് ഇടപെടലുകള്‍ക്കായി സര്‍കാരിന് 8.5-9 ദശലക്ഷം ടണ്‍ ശേഷിക്കുമെന്നും സിംഗ് വ്യക്തമാക്കി.

Keywords: New Delhi, News, National, Extension, Ban, Wheat, Export, Export, Top-headlines, Business, Extension of wheat export ban continues.

Post a Comment