Join Whatsapp Group. Join now!
Aster MIMS 22/05/2023

Expatriate died | പ്രവാസി അസുഖത്തെ തുടര്‍ന്ന് മരിച്ചു; നാട്ടിലെത്തിയത് മാസങ്ങള്‍ക്ക് മുമ്പ്

ദീര്‍ഘകാലം ശാര്‍ജയിലായിരുന്നു Expatriate died, Obituary, Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Palakkunnu News
പാലക്കുന്ന്: (www.kasargodvartha.com) മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയ പ്രവാസി അസുഖത്തെ തുടര്‍ന്ന് മരിച്ചു. പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തിന് സമീപം കുറുക്കന്‍ കുന്നിലെ പരേതനായ മുഹമ്മദ് കുഞ്ഞി - ബീഫാത്വിമ കളിങ്ങോത്ത് ദമ്പതികളുടെ മകന്‍ അബ്ദുല്ല (58) ആണ് മരിച്ചത്.
          
Expatriate died, Obituary, Kerala News, Malayalam News, Palakkunnu News, Kasaragod News, Expatriate died due to illness.

ദീര്‍ഘകാലം ശാര്‍ജയിലാണ് അബ്ദുല്ല ജോലി ചെയ്തിരുന്നത്. അസുഖത്തെ തുടര്‍ന്ന് എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ വന്നത്. ചികിത്സയ്ക്കിടെയാണ് വിടവാങ്ങിയത്. ഭാര്യ:റൈഹാന നെല്ലിക്കുന്ന്. മക്കള്‍: ശിബിലി, ബിലാല്‍, അബു, ശിഫാന. മരുമകന്‍: സുഹൈല്‍ നെല്ലിക്കുന്ന്.

സഹോദരങ്ങള്‍: സമീര്‍, അബ്ദുല്‍ അസീസ്, അബൂബകര്‍, ഇബ്രാഹിം, ഫരീദ, ഫൗസിയ, പരേതനായ അമീര്‍ ഹുസൈന്‍. കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
    
Expatriate died, Obituary, Kerala News, Malayalam News, Palakkunnu News, Kasaragod News, Expatriate died due to illness.

Keywords: Expatriate died, Obituary, Kerala News, Malayalam News, Palakkunnu News, Kasaragod News, Expatriate died due to illness.
< !- START disable copy paste -->

Post a Comment