Join Whatsapp Group. Join now!
Aster MIMS 10/10/2023

Post Mortem Report | ദേവികയുടെ ദേഹത്ത് 2 മുറിവുകള്‍ മാത്രം; കഴുത്ത് മുക്കാല്‍ ഭാഗവും അറ്റു തൂങ്ങി; നെഞ്ചത്തും കുത്ത്, മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ടം പ്രാഥമിക റിപോര്‍ട് പൊലീസിന് ലഭിച്ചു; 'സതീഷിന്റെ ആക്രമണത്തെ ശക്തമായി ചെറുത്തു, വായ പൊത്തി പിടിച്ചതിനാല്‍ ശബ്ദം പുറത്ത് കേട്ടില്ല'

പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കി അന്വേഷണ സംഘം Devika's Murder Case, Post Mortem Report, Police Probe, Malayalam News
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയും മേകപ് ആര്‍ടിസ്റ്റുമായ ദേവികയെ (34) കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ പോസ്റ്റുമോര്‍ടം പ്രാഥമിക റിപോര്‍ട് പൊലീസിന് ലഭിച്ചു.
             
Devika's Murder Case Post Mortem Report Out, Kanhangad, News, Murder Case, Police, Application, Custody, Court, Mortem Report, Kerala.

ദേവികയുടെ ദേഹത്ത് രണ്ട് മുറിവുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കഴുത്ത് മുക്കാല്‍ ഭാഗവും മുറിഞ്ഞു തൂങ്ങി. നെഞ്ചത്തും മുറിവേറ്റിരുന്നുവെങ്കിലും മാരകമല്ല. പിടിവലിക്കിടയില്‍ അങ്ങിങ്ങായി ദേഹത്ത് ചെറിയ പോറലുകള്‍ സംഭവിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ടം പ്രാഥമിക റിപോര്‍ട് വ്യാഴാഴ്ചയാണ് പൊലീസിന് ലഭിച്ചത്.

സതീഷ് കത്തിയുമായി അടുത്തപ്പോള്‍ ദേവിക ശക്തമായി ചെറുത്തിരുന്നുവെന്നും വായ പൊത്തി പിടിച്ചതിനാല്‍ ശബ്ദം പുറത്ത് കേട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സതീഷിന്റെ മുറിയുടെ അടുത്തൊന്നും സംഭവം നടക്കുമ്പോള്‍ മറ്റ് താമസക്കാര്‍ ഉണ്ടായിരുന്നില്ല.

വായ പൊത്തി പിടിച്ച് മലര്‍ത്തി കിടത്തി ദേഹത്ത് കയറിയിരുന്ന് കാല്‍മുട്ടുകൊണ്ട് ഇരുകയ്യും അമര്‍ത്തിയാണ് സതീഷ് ദേവികയുടെ കഴുത്ത് മുറിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒരു പ്രൊഫഷനല്‍ കുറ്റവാളിയെ പോലെയാണ് സതീഷ് കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുന്ന സതീഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
        
Devika's Murder Case Post Mortem Report Out, Kanhangad, News, Murder Case, Police, Application, Custody, Court, Mortem Report, Kerala.

സതീഷിനെ കൊണ്ട് കൊലപാതകം പുനരാവിഷ്‌ക്കരിക്കാനാണ് പൊലീസിന്റെ തീരുമാനം എന്നാണ് അറിയുന്നത്. യുവാവ് കീഴടങ്ങിയപ്പോള്‍ ഹാജരാക്കിയ കത്തിയും മുറി പരിശോധിച്ചപ്പോള്‍ കിട്ടിയ രണ്ട് കത്തികളും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

കാഞ്ഞങ്ങാട് ഡിവൈ എസ് പി പി ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ഹൊസ്ദുര്‍ഗ് സി ഐ കെ പി ഷൈന്‍ ആണ് കേസന്വേഷിക്കുന്നത്.

Keywords: Devika's Murder Case Post Mortem Report Out, Kanhangad, News, Murder Case, Police, Application, Custody, Court, Mortem Report, Kerala. 

Post a Comment