ഇങ്ങനെ വന്നാല്‍ റോഡ് വീതി കൂട്ടുന്ന പാലക്കുന്ന് ടൗണ്‍ ഇല്ലാതാവുമെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. തൃക്കണ്ണാട് പൊലീസ് സ്റ്റേഷന്റെ എതിര്‍ഭാഗത്ത് നിന്ന് കോടി കടപ്പുറത്ത് കൂടി കാപ്പില്‍ ബീചിലേക്ക് തീരദേശ ഹൈവേ നിര്‍മിച്ചാല്‍ പാലക്കുന്നിലെ റോഡ് വീതി കൂട്ടല്‍ ഒഴിവാക്കാനാവുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതുവഴി കോടി ബീചിന്റെ വിനോദസഞ്ചാരസാധ്യതകള്‍ ഉപയോഗപ്പെടുത്തി പ്രദേശത്തെ വലിയ ടൂറിസം ഹബാക്കി മാറ്റാന്‍ വേണ്ടി സാധിക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു.
ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാലക്കുന്ന് ടൗണില്‍ റോഡ് വീതി കൂട്ടല്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുചേരുന്ന ഭരണി ഉത്സവത്തിനെ ബാധിക്കുമെന്നും പരാതിയുണ്ട്. തൃക്കണ്ണാട് നിന്ന് കെ എസ് ടി പി റോഡിന് സമാന്തരമായി തീരദേശ റോഡ് വന്നാല്‍ ഉത്സവ സമയങ്ങളില്‍ വാഹന ഗതാഗതം തീരദേശ റോഡിലൂടെ മാറ്റി വിടാന്‍ സാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
വരുന്ന അഞ്ചുവര്‍ഷത്തിനകം പാലക്കുന്ന് ടൗണില്‍ വാഹന ഗതാഗതം അനിയന്ത്രിതമാവുമെന്നും ഇത് ക്ഷേത്രത്തെയും ഉത്സവത്തെയും ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. സര്‍കാരും ജനപ്രതിനിധികളും ഇടപെട്ട് വേണ്ട അലൈന്‍മെന്റില്‍ ഉചിതമായ മാറ്റം വരുത്തി തൃക്കണ്ണാട് നിന്നും തീരദേശ ഹൈവേ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Keywords: Malayalam News, Kerala News, Coastal Highway News, Palakkunnu News, Demand for coastal highway to start from Trikkannad.
< !- START disable copy paste -->