Join Whatsapp Group. Join now!
Aster MIMS 10/10/2023

Basheer Vellikoth | മരണകാരണം വ്യക്തമാകുന്ന ദുരന്തങ്ങൾ അടക്കമുള്ളവയിൽ മൃതദേഹങ്ങളുടെ പോസ്റ്റ് മോർടം ഒഴിവാക്കാണമെന്ന് മുസ്ലിം ലീഗ് നേതാവ് ബശീർ വെള്ളിക്കോത്ത്; മുഖ്യമന്ത്രിക്ക് നിവേദനം

'നിയമത്തിലെ മാറ്റത്തിന് കേന്ദ്ര സർകാരിനെ പ്രേരിപ്പിക്കണം'Kerala News, Malayalam News, കാസറഗോഡ് വാർത്തകൾ, Postmortem, Tanur Boat Accident
കാഞ്ഞങ്ങാട്: (www.kasargodvartha.com) മരണകാരണം വ്യക്തമാകുന്ന ദുരന്തങ്ങൾ പോലുള്ളവയിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങളുടെ പോസ്റ്റ് മോർടം നടത്തുന്നത് ഒഴിവാക്കാൻ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബശീർ വെള്ളിക്കോത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം അയച്ചു. താനൂരിൽ 22 പേർ മരണപ്പെട്ട ബോട് ദുരന്തത്തിന് പിന്നാലെയാണ് കത്തയച്ചത്.

News, Kasaragod, Kanhangad, Kerala, Postmortem, Accident, Dead Body, Basheer Vellikoth wants to avoid conducting postmortem of dead bodies in disasters where cause of death is clear.

പോസ്റ്റ് മോർടത്തിന്റെ ലക്ഷ്യം മരണകാരണം അറിയുക എന്നതാണ്. ഈ ദുരന്തത്തിലെ മരണ കാരണം വ്യക്തമാണ്. സമാനമായ ദുരന്തങ്ങൾ, വാഹനാപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, ബോംബ് സ്‌ഫോടനങ്ങൾ മുതലായ മരണ കാരണങ്ങളിൽ അവ്യക്തത ഇല്ലാത്ത സംഗതികളിൽ പോസ്റ്റ് മോർടം ഒരനാവശ്യ പീഡനമാണ്. ഒരു കുടുംബവും ബന്ധു മിത്രാദികളും തങ്ങളിലൊരാളുടെ മൃതദേഹം കീറി മുറിക്കുന്നത് ഇഷ്ടപ്പെടുന്നവരല്ല. മാത്രമല്ല അതവരുടെ മനസിലുണ്ടാക്കുന്ന നീറ്റൽ വളരെ വലുതാണ്.

നിയമത്തെ അനുസരിക്കാനുള്ള അനിവാര്യത കാരണം അവരത് അത്യധികം വിഷമത്തോടെ സഹിക്കുക മാത്രമാണ് ചെയ്യുന്നത്. മരണ കാരണം സുവ്യക്തമാകുന്ന എല്ലാ സംഗതികളിലും പോസ്റ്റ്‌മോർടം ഒഴിവാക്കാൻ നിയമനിർമാണം നടത്തണമെന്നും അതിന് കേന്ദ്രനിയമത്തിൽ മാറ്റം അനിവാര്യമാണെങ്കിൽ കേന്ദ്രത്തെ അതിന് പ്രേരിപ്പിക്കാൻ ആവശ്യമായ ഇടപെടൽ അടിയന്തിരമായി നടത്തണമെന്നും ബശീർ വെള്ളിക്കോത്ത് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Keywords: News, Kasaragod, Kanhangad, Kerala, Postmortem, Accident, Dead Body, Basheer Vellikoth wants to avoid conducting postmortem of dead bodies in disasters where cause of death is clear.< !- START disable copy paste -->

Post a Comment