Join Whatsapp Group. Join now!
Aster MIMS 06/06/2023

Chopper crashes | ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; 2 പേര്‍ക്ക് പരുക്ക്

രണ്ട് പൈലറ്റുമാരും ഒരു കമാന്‍ഡര്‍ ഓഫീസറുമാണ് ഉണ്ടായിരുന്നത് India News, Malayalam News, ദേശീയ വാര്‍ത്തകള്‍, Chopper Crashes, Jammu Kashmir News
ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരിലെ മലയോര പ്രദേശമായ കിഷ്ത്വാര്‍ ജില്ലയിലെ മര്‍വ മേഖലയിലെ മച്നയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഹെലികോപ്റ്ററില്‍ രണ്ട് പൈലറ്റുമാരും ഒരു കമാന്‍ഡര്‍ ഓഫീസറുമാണ് ഉണ്ടായിരുന്നത്. ഇതില്‍ കമാന്‍ഡര്‍ ഓഫീസര്‍ സുരക്ഷിതനാണ്.
     
India News, Malayalam News, Chopper Crashes, Jammu Kashmir News, Army chopper crashes, Army chopper crashes in Jammu and Kashmir's Kishtwar, 2 injured.

രണ്ട് പൈലറ്റുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. എച്ച് എ എല്‍ ധ്രുവ് ഹെലികോപ്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ജമ്മു കാശ്മീരില്‍ കുറച്ചു ദിവസങ്ങളായി മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മഴയായിരിക്കാം അപകടത്തിന് പിന്നിലെ കാരണമെന്ന് വിവരം. ദൂരെയുള്ളതും നിബിഡവനങ്ങളുള്ളതുമായ പ്രദേശത്ത് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Keywords: India News, Malayalam News, Chopper Crashes, Jammu Kashmir News, Army chopper crashes, Army chopper crashes in Jammu and Kashmir's Kishtwar, 2 injured.
< !- START disable copy paste -->

Post a Comment