അതേസമയം, അനിശ്ചിതകാലത്തേക്ക് സത്യാഗ്രഹം നടത്തി വരുന്ന ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തല്‍ ഒരു കാരണവശാലും പൊളിക്കാന്‍ അനുവദിക്കില്ലെന്ന് സമര പന്തലില്‍ ചേര്‍ന്ന കൂട്ടായ്മയുടെ അടിയന്തിര യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക് തലത്തില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത് തിങ്കളാഴ്ച കാഞ്ഞങ്ങാട്ട് നടക്കാനിരിക്കെയാണ് പുതിയ സംഭവ വികാസം. കാസര്‍കോടിന്റെ ആരോഗ്യമേഖലയോട് കാണിക്കുന്ന അവഗണന അടക്കം ചൂണ്ടിക്കാട്ടിയാണ് എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമരം തുടരുന്നത്.
കൂട്ടായ്മയുടെ യോഗത്തില്‍ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജെനറല്‍ സെക്രടറി നാസര്‍ ചെര്‍ക്കളം, ട്രഷറര്‍ സലീം സന്ദേശം ചൗക്കി, വൈസ് പ്രസിഡന്റ് ഹകീം ബേക്കല്‍, സെക്രടറി മുരളീധരന്‍ പടന്നക്കാട്, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, മുഹമ്മദ് ഈച്ചിലിങ്കാല്‍, നാസര്‍ കൊട്ടിലങ്ങാടി, കൃഷ്ണദാസ്, സുഹറ പടന്നക്കാട്, മുഹമ്മദ് കുഞ്ഞി പടന്നക്കാട്, ഖദീജ മുഹമ്മദ്, റിയാസ് മുഹമ്മദ്, ഹരീഷ്ചന്ദ്രന്‍ കാഞ്ഞങ്ങാട്, നാസര്‍ പി കെ ചാലിങ്കാല്‍, ഹകീം ബേക്കല്‍, പത്മരാജന്‍ ഐങ്ങോത്ത്, അബ്ദുല്‍ ഖയ്യും കാഞ്ഞങ്ങാട് എന്നിവര്‍ പങ്കെടുത്തു.
Keywords: AIIMS Janakeeya Koottayma, Kerala News, Malayalam News, Kerala News, Kasaragod News, Kanhagad News, Allegation, Protest, Allegation that Tehsildar asked to demolish AIIMS strike tent.
< !- START disable copy paste -->