ഏസർ സ്വിഫ്റ്റ് എഡ്ജ് ജൂലൈ 16 മുതൽ തിരഞ്ഞെടുത്ത വിപണികളിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു. വടക്കേ അമേരിക്കയിൽ, ലാപ്‌ടോപ്പിന് ഏകദേശം 1,07,300 രൂപ (1,299.99 ഡോളർ) വിലവരും. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിൽ വില ഏകദേശം 99,000 രൂപ (1,199 യൂറോ) യാണ് വില. ബ്ലാക്ക് കളർ ബോഡിയിലാണ് ഏസർ സ്വിഫ്റ്റ് എഡ്ജ് 16 അവതരിപ്പിച്ചിരിക്കുന്നത്.
ലാപ്‌ടോപ്പിന് 16-ഇഞ്ച് 3.2കെ (3200x2000 പിക്സലുകൾ) ഒഎൽഇഡി പാനൽ, 120 ഹെട്സ് പുതുക്കൽ നിരക്ക്, 0.2 എംഎസ് റെസ്‌പോൺസ് ടൈം, 500 പീക്ക് തെളിച്ചം എന്നിവയുണ്ട്. 32 ജിബി വരെ റാമും രണ്ട് ടിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത വിൻഡോസ് 11-നൊപ്പമാണ് വരുന്നത്. ടെമ്പറൽ നോയ്‌സ് റിഡക്ഷൻ (ടിഎൻആർ), ഏസർ പ്യൂരിഫൈഡ് വോയ്‌സ് എന്നിവയ്‌ക്കൊപ്പം എഐ നോയ്‌സ് റിഡക്ഷൻ ഫീച്ചറും ഇതിലുണ്ട്. 1440p ക്യുഎച്ച്ഡി വെബ്‌ക്യാമും പ്രത്യേകതയാണ്. 1.23 കിലോഗ്രാമാണ് ഭാരം.
Keywords: News, National, New Delhi, Laptops, Acer, Technology, Gadgets, Acer Swift Edge 16 Announced.
< !- START disable copy paste -->