Join Whatsapp Group. Join now!
Aster MIMS 10/10/2023

WhatsApp | ഇനി ഒരേ വാട്സ്ആപ് അക്കൗണ്ട് 4 മൊബൈൽ ഫോണുകളിൽ ഒരേസമയം പ്രവർത്തിപ്പിക്കാം; പുതിയ ഫീച്ചർ പ്രഖ്യാപിച്ച് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്

നേരത്തെ ഈ ഫീച്ചർ ആദ്യം ബീറ്റാ ടെസ്റ്റിംഗിനായി പുറത്തിറക്കിയിരുന്നു #WhatsApp-Features-News, #Social-Media-News, #ടെക്‌നോളജി-വാർത്തകൾ
കാലിഫോർണിയ: (www.kasargodvartha.com) മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപിൽ പുതിയ അപ്‌ഡേറ്റുകൾ വന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ മറ്റൊരു മികച്ച ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഈ ഫീച്ചറിന്റെ സഹായത്തോടെ ഒരേ വാട്സ്ആപ് അക്കൗണ്ട് നാല് ഉപകരണങ്ങളിൽ ഒരേസമയം ഉപയോഗിക്കാനാകും. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇനി മുതൽ ഒരേ വാട്സ്ആപ് അക്കൗണ്ട് പരമാവധി നാല് ഫോണുകളിൽ ലോഗിൻ ചെയ്യാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

News, World, Social-Media, Technology, WhatApp, Phone, Meta, Updates, Link, Whatspp Web, WhatsApp now allows users to use the same account across 4 phones.

നേരത്തെ ഈ ഫീച്ചർ ആദ്യം ബീറ്റാ ടെസ്റ്റിംഗിനായി പുറത്തിറക്കിയിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ ഉപയോക്താക്കൾക്കും ഈ സവിശേഷത ഉപയോഗിക്കാൻ കഴിയും. 'കംപാനിയൻ മോഡ്' എന്ന ഫീച്ചറാണ് വാട്സ്ആപ് ഇതിനായി അവതരിപ്പിച്ചത്. ഈ സവിശേഷതയുടെ സഹായത്തോടെ, ഉപയോക്താക്കൾക്ക് മൾട്ടി-ഡിവൈസ് പിന്തുണ ലഭിക്കും. ഉപയോക്താക്കൾക്ക് ഡെസ്‌ക്‌ടോപ്പുകളിലും ലാപ്‌ടോപ്പുകളിലും വാട്സ്ആപ് വെബിലും ലോഗിൻ ചെയ്യാം.

പ്രയോജനം എന്താണ്?

പുതിയ ഫീച്ചറിൽ, ലിങ്ക് ചെയ്‌തിരിക്കുന്ന ഓരോ ഉപകരണവും സ്വതന്ത്രമായി പ്രവർത്തിക്കും, പ്രാഥമിക ഉപകരണത്തിൽ നെറ്റ്‌വർക്ക് ഇല്ലെങ്കിൽപ്പോലും, ഉപയോക്താക്കൾക്ക് മറ്റ് ഉപകരണങ്ങളിൽ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയും. സന്ദേശങ്ങൾ സ്വീകരിക്കാനും അയയ്ക്കാൻ കഴിയും. എന്നിരുന്നാലും, പ്രാഥമിക ഉപകരണം വളരെക്കാലം നിർജീവമായി തുടരുകയാണെങ്കിൽ, മറ്റ് ഉപകരണങ്ങളിൽ നിന്നും വാട്സ്ആപ് സ്വയമേവ ലോഗ് ഔട്ട് ചെയ്യും എന്നത് ശ്രദ്ധിക്കേണ്ടതാണ്.

മറ്റ് ഉപകരണങ്ങളിൽ എങ്ങനെ ലിങ്ക് ചെയ്യാം

വാട്സ്ആപ് അകൗണ്ട് വിവിധ ഉപകരണങ്ങളിൽ പല തരത്തിൽ ലിങ്ക് ചെയ്യാം. പ്രാഥമിക ഉപകരണം ലിങ്ക് ചെയ്യണമെങ്കിൽ, മറ്റ് ഉപകരണത്തിന്റെ വാട്സ്ആപ് ആപ്ലിക്കേഷനിൽ ഫോൺ നമ്പർ നൽകുക. തുടർന്ന് ഒ ടി പി നൽകി ഉപയോഗിച്ച് തുടങ്ങാം. അതുപോലെ, പ്രാഥമിക ഉപകരണത്തിലെ കോഡ് സ്കാൻ ചെയ്തുകൊണ്ടും ലിങ്ക് ചെയ്യാവുന്നതാണ്.

Keywords: News, World, Social-Media, Technology, WhatApp, Phone, Meta, Updates, Link, Whatspp Web, WhatsApp now allows users to use the same account across 4 phones.
< !- START disable copy paste -->

Post a Comment