Join Whatsapp Group. Join now!
Aster MIMS 10/10/2023

Udupi MLA | ഹിജാബ് വിവാദത്തില്‍ നിറഞ്ഞുനിന്ന ഉഡുപി എംഎല്‍എ രഘുപതി ഭട്ടിന് സീറ്റില്ല; തൂവാലത്തുമ്പില്‍ കണ്ണീർ തുടച്ച് തട്ടത്തിന്‍ മറയത്തെ ഹീറോ

യശ്പാല്‍ സുവര്‍ണയാണ് ഉഡുപി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി #Karnataka-Election-News, #Udupi-News, #BJP-News, #ദക്ഷിണ-കന്നഡ-വാര്‍ത്തകള്‍, #Hijab-Row
മംഗ്‌ളുറു: (www.kasargodvartha.com) ഉഡുപി എംഎല്‍എ രഘുപതി ഭട്ട് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ചാനലുകള്‍ രംഗം ഒപ്പിയപ്പോള്‍ അദ്ദേഹം തൂവാലയില്‍ മൂക്ക് പൊത്തി, കണ്ണുകള്‍ തുടച്ചു. ഹിജാബ് വിവാദ വിഷയമാക്കിയ കാലം ആ കണ്ണുകളില്‍ തീയായിരുന്നു. എതിര്‍ ശബ്ദങ്ങള്‍ക്കെതിരെ ഊക്കുള്ള വാക്കുകള്‍ തൊടുത്തപ്പോള്‍ ചുവന്നുപോയിരുന്നു മൂക്ക്. എല്ലാ ആവേശവും ഇത്തവണ തനിക്കല്ല സീറ്റ് എന്നറിഞ്ഞപ്പോള്‍ ചോര്‍ന്നുപോയി.
               
Karnataka-Election-News, Udupi-News, BJP-News, Hijab-Row, MLA Raghupathi Bhat, Karnataka News, Udupi Pilitics, Udupi MLA Raghupathi Bhat breaks down in tears.

ഉഡുപി ഗവ. പിയു കോളജില്‍ ഹിജാബ് ധരിച്ച് പരീക്ഷ എഴുതുന്നത് വിലക്കിയ നടപടിയുടെ അണിയറയിലും തുടര്‍സംഭവവികാസങ്ങളുടെ നായകനായും നിറഞ്ഞു നിന്നയാളാണ് ഉഡുപി എംഎല്‍എ. 'ഒരു മുന്നറിയിപ്പും തരാതെ എന്നെ പാര്‍ടി തള്ളിയല്ലോ...', ഭട്ട് കരഞ്ഞു.

കാലിക്കടത്ത് വേട്ട, ഹിജാബ് തുടങ്ങിയ വിഷയങ്ങളില്‍ ഒരു പടി മുന്നില്‍ നിന്ന യശ്പാല്‍ സുവര്‍ണയാണ് ഉഡുപി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി. ഉഡുപി ഗവ. പിയു കോളജ് മാനജിംഗ് കമിറ്റി വൈസ് പ്രസിഡണ്ടാണ് അദ്ദേഹം.
             
Karnataka-Election-News, Udupi-News, BJP-News, Hijab-Row, MLA Raghupathi Bhat, Karnataka News, Udupi Pilitics, Udupi MLA Raghupathi Bhat breaks down in tears.

Keywords: Karnataka-Election-News, Udupi-News, BJP-News, Hijab-Row, MLA Raghupathi Bhat, Karnataka News, Udupi Pilitics, Udupi MLA Raghupathi Bhat breaks down in tears.
< !- START disable copy paste -->

Post a Comment