Join Whatsapp Group. Join now!
Aster MIMS 10/10/2023

Allegation | സിപിഎം ബ്രാഞ്ച് സെക്രടറിയുടെ ദുരൂഹ മരണം: പൊലീസിനും സിപിഎമിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബവും സാധുജന പരിഷതും; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും ആവശ്യം

ദീർഘദൂരം സ്‌കൂടറിൽ തനിയെ യാത്ര ചെയ്യാൻ കഴിയില്ലെന്ന് ബന്ധുക്കൾ #CPM-News, #Branch-Secreatary-News, #Mysterious-Death-News, #കാസർകോട്-വാർത്തകൾ
കാസർകോട്: (www.kasargodvartha.com) സിപിഎം ബ്രാഞ്ച് സെക്രടറിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പൊലീസിനും സിപിഎമിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബവും സാധുജന പരിഷതും രംഗത്ത്. കാസർകോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്, പാർടി നേതൃത്വം തിരിഞ്ഞ് നോക്കിയില്ലെന്നും പൊലീസ് അന്വേഷണത്തിൽ അലംഭാവം കാട്ടുന്നതായും സഹോദരി ലീലയും മറ്റ് ബന്ധുക്കളും സാധുജന പരിഷത് സംസ്ഥാന നേതാക്കളും ആരോപിച്ചത്.

News, Malayalam-News, Kasargod, Kasaragod-News, Politics, Politics-News, Police-News, Death, CPM, Allegation, Crime Branh, Investigation, Mysterious death of CPM branch secretary: Serious allegations against police and CPM.

ഇക്കഴിഞ്ഞ മാർച് 16നാണ് തൃക്കരിപ്പൂർ പടന്ന കോണത്തുവയൽ ബ്രാഞ്ച് സെക്രടറി എം സുദർശനനെ (41) കാഞ്ഞങ്ങാട് ചിത്താരി റെയിൽവേ ട്രാകിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി സുദർശനന്റെ സ്‌കൂടർ നിർത്തിയിട്ടിരുന്നു. സുദർശന് ദീർഘദൂരം സ്‌കൂടറിൽ തനിയെ യാത്ര ചെയ്യാൻ കഴിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. തലേന്ന് രാത്രി എട്ട് മണിയോടെ മുൻ ബ്രാഞ്ച് സെക്രടറി മനോജ് വന്ന് സുദർശനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് സഹോദരി ലീല പറഞ്ഞു.

ക്ലബിൽ പരിപാടി നടക്കുന്നതിനാൽ അതിന്റെ അലങ്കാരത്തിനായി പോയതാണെന്നാണ് കരുതിയതെന്നും അവർ അറിയിച്ചു. പിറ്റേന്ന് രാവിലെയും കാണാത്തതിനാൽ മനോജിനെ രണ്ട് തവണ ഫോൺ വിളിച്ചുവെങ്കിലും എടുത്തില്ല. ഒരു സിപിഎം ലോകൽ നേതാവിനെ സുദർശന്റെ മരണത്തിൽ പങ്കുള്ളതായുള്ള റിപോർടുകളും പുറത്തുവന്നിരുന്നു. പിന്നീട് 16ന് രാവിലെയാണ് സുദർശനനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുദർശനൻ തലേദിവസം എവിടെയായിരുന്നുവെന്നും, കയ്യിലുണ്ടായിരുന്ന 50000 രൂപ എവിടെപ്പോയെന്നുമുള്ള നിരവധി സംശയങ്ങൾ ബന്ധുക്കളും സംഘടനാ ഭാരവാഹികളും ചോദിക്കുന്നു.

അവിവാഹിതനായ സുദർശനന് ഒമ്പത് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നാണ് മരണശേഷം, പാർടി നിയന്ത്രണത്തിലുള്ള ക്ലബ് ഭാരവാഹികളും നേതൃത്വവും പറയുന്നത്. ക്ലബിന്റെ വനിതാ വിഭാഗം ഭാരവാഹിയായ സഹോദരി ലീലയ്ക്ക് പോലും ഇങ്ങനെയൊരു കടബാധ്യത ഉള്ള വിവരം അറിയില്ലായിരുന്നു. എല്ലാവർക്കും ഇടയിൽ പൊതുസമ്മതനായിരുന്നു സുദർശനൻ. സിപിഎം നേതാവിന്റെ കടബാധ്യത തീർക്കാൻ സുദർശനനെ കരുവാക്കുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.

News, Malayalam-News, Kasargod, Kasaragod-News, Politics, Politics-News, Police-News, Death, CPM, Allegation, Crime Branh, Investigation, Mysterious death of CPM branch secretary: Serious allegations against police and CPM.

മരണശേഷം മൃതദേഹത്തിൽ റീത് വെക്കാൻ പോലും പാർടി നേതൃത്വം തയ്യാറായില്ല. ഒരു ബ്രാഞ്ച് സെക്രടറി മരിച്ചിട്ട് പോലും വീട്ടുകാരെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും നേതാക്കളാരും എത്തിയില്ല. രാത്രിയുള്ള ട്രെയിൻ തട്ടിയാണ് സുദർശനൻ മരിച്ചതെന്ന് പൊലീസ് പറയുന്നു. ട്രെയിൻ തട്ടിയാണ് മരണമെന്ന് പോസ്റ്റ് മോർടം റിപോർടിൽ ഉണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. ട്രെയിനിന്റെ ലോകോപൈലറ്റിന്റേതാണെന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം തങ്ങളെ കേൾപ്പിച്ചിരുന്നുവെന്നും ഇതിൽ ട്രെയിൻ 25 മീറ്റർ അടുത്തെത്തിയപ്പോൾ ആദ്യം തലവെച്ച് കിടക്കാൻ നോക്കിയെന്നും പിന്നീട് ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നുവെന്നുമുള്ള വിവരങ്ങളളാണ് പറഞ്ഞിരുന്നത്.

തൊട്ടടുത്തുള്ള കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ അധികൃതരെ സമീപിച്ചപ്പോൾ രാവിലെ വാക് ടോകിൽ ഒരാൾ ട്രയിൻ തട്ടി മരിച്ചിട്ടുണ്ടെന്ന് പറഞ്ഞതായും ബന്ധുക്കൾ പറയുന്നു. രാവിലെ 6.45 മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ പൊലീസ് പറയുന്നത് രാത്രിയുള്ള ട്രയിൻ തട്ടിയാണ് മരണമെന്നാണ്. ഈ ഭാഗത്ത് സ്ഥിരമായി പ്രഭാതസവാരി നടത്തുന്നവരെ കണ്ട് സംസാരിച്ചപ്പോൾ തങ്ങൾ രാവിലെ 6.15ന് പോകുന്നത് വരെ മൃതദേഹം അവിടെയുണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്. പിന്നെങ്ങനെ രാത്രി മരണം നടന്നുവെന്ന് പൊലീസ് പറയുന്നത് മനസിലാകുന്നില്ലെന്നും ഇവർ പറഞ്ഞു.

മദ്യപാനമോ മറ്റ് ദുശീലങ്ങളോ സുദർശന് ഉണ്ടായിരുന്നില്ല. മൃതദേഹത്തിൽ ഷർട് ഇല്ലാതിരുന്നതും ദുരൂഹമാണ്. കുപ്പായം ട്രെയിൻ കൊണ്ടുപോയിട്ടുണ്ടാവുമെന്നാണ് പൊലീസിന്റെ ഭാഷ്യം. സുദർശനൻ സ്‌കൂടറിൽ പോകുന്നുവെന്ന് പറയുന്ന ഒരു സിസിടിവി ദൃശ്യവും പൊലീസ് കാണിച്ചിരുന്നു. എന്നാൽ പടന്ന മുതൽ കാഞ്ഞങ്ങാട് വരെയുള്ള മറ്റ് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നില്ലേയെന്നും ഇവർ ചോദിക്കുന്നു.

ഒരാൾ മരിക്കാൻ വിചാരിച്ചാൽ എന്തും ചെയ്യുമെന്നും തെങ്ങിൽ കയറാൻ അറിയാത്തവർ പോലും തെങ്ങിൽ കയറുമെന്നുമുള്ള ഭാഷ്യമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. സുദർശനൻ ആത്മഹത്യ ചെയ്തുവെന്ന് ഉറപ്പുണ്ട്. അഥവാ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് കണ്ടെത്താനുള്ള ബാധ്യത പൊലീസിനുണ്ട്. അതിന്റെ സത്യം പുറത്തുവരണം. സർവത്ര ദുരൂഹത നിലനിൽക്കുന്നതിനാൽ അനേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് ബന്ധുക്കളും പ്രദേശവാസികളും ഒപ്പിട്ട ഭീമ ഹർജി ബന്ധപെട്ടവർക്ക് സമർപിക്കുമെന്നും പട്ടിക ജാതി കമീഷനും ദേശീയ പട്ടിക ജാതി കമീഷനും പരാതി നൽകുമെന്നും സാധുജന പരിഷത് ഭാരവാഹികളും പ്രവർത്തകരും അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് അനീഷ് പയ്യന്നൂർ, ജില്ലാ പ്രസിസന്റ് ഹരിദാസ് ഇരിക്കൂർ, സുദർശനന്റെ സഹോദരി ലീല, ബന്ധുക്കളായ കെ ഉണ്ണി, സുകുമാരൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Keywords: News, Malayalam-News, Kasargod, Kasaragod-News, Politics, Politics-News, Police-News, Death, CPM, Allegation, Crime Branh, Investigation, Mysterious death of CPM branch secretary: Serious allegations against police and CPM.
< !- START disable copy paste -->

Post a Comment