Join Whatsapp Group. Join now!
Aster MIMS 10/10/2023

MV Govindan | വന്ദേഭാരത് ട്രെയിനും കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റംവരെ സഞ്ചരിച്ച് തിരിച്ചെത്താന്‍ കഴിയുന്ന കെ റെയിലും തമ്മില്‍ താരതമ്യം ചെയ്യാന്‍ പോലും പറ്റില്ലെന്ന് എം വി ഗോവിന്ദന്‍

'സില്‍വര്‍ ലൈനിന് ബദലല്ല വന്ദേ ഭാരത് എക്‌സ്പ്രസ്' #രാഷ്ട്രീയ-വാർത്തകൾ, #MV Govindan, #Vande-Bharat, # Silver-Line, #Kannur-News

കണ്ണൂര്‍: (www.kvartha.com) കെ റെയില്‍ കേരളത്തിന് അനിവാര്യമാണെന്നും വന്ദേ ഭാരത് കെ റെയിലിന് പകരമാകില്ലെന്നും സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തില്‍ പൊതുപരിപാടിക്ക് പങ്കെടുക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റംവരെ സഞ്ചരിച്ച് തിരിച്ചെത്താന്‍ കഴിയുന്ന കെ റെയിലും വന്ദേഭാരത് ട്രെയിനും തമ്മില്‍ താരതമ്യത്തിന് പോലും സാധ്യതയില്ല. കേരളത്തെ മുഴുവനും ഒറ്റ നഗരമാക്കുക എന്നതാണ് കെ റെയിലിന്റെ ലക്ഷ്യം. ഓരോ 20 മിനുടിലും കേരളത്തിന്റെ രണ്ടുഭാഗത്തേക്കും ട്രെയിനുണ്ടാകും. കേരളത്തിന് അനിവര്യമായ പദ്ധതിയാണിത്. ഇന്നല്ലെങ്കില്‍ നാളെ ഇത് വന്നേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, Kerala, Kerala-News, Politics-News, Top headlines, Vande Bharat, Silver Line, MV Govindan, MV Govindan's Response On Vande Bharat And Silver Line Project.


ആര്‍എസ്എസുമായി ആരെങ്കിലും ചര്‍ച നടത്തിയാല്‍ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരായ അക്രമണം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജനങ്ങള്‍ ഇതെല്ലാം കൃത്യമായി മനസിലാക്കും. ആര്‍എസ്എസ്- ബിജെപി ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാനുള്ള മതനിരപേക്ഷ ഉള്ളടക്കമുള്ള ഒരു സമൂഹമാണ് കേരളത്തിലുള്ളത്. ഫാസിസ്റ്റ് സംവിധാനത്തിന്റെ ഭാഗമായി പോകുന്ന ആര്‍എസ്എസുമായി ഇവിടെ ഏതെങ്കിലും തരത്തില്‍ ചര്‍ച നടത്തി ക്രിസ്തീയ ജനവിഭാഗത്തിനെതിരായ കടന്നാക്രമണം അവസാനിപ്പിക്കാനവുമെന്ന് കരുതുമെന്ന തെറ്റിദ്ധാരണയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Keywords: Keywords: News, Kerala, Kerala-News, Top-Headlines, Politics-News, Top headlines, Vande Bharat, Silver Line, MV Govindan, MV Govindan's Response On Vande Bharat And Silver Line Project.

Post a Comment