കൊച്ചി: (www.kasargodvartha.com) കേരളത്തിലെ ആദ്യ സൗരോര്‍ജ ടൂറിസ്റ്റ് വെസല്‍ 'സൂര്യാംശു' കൊച്ചിയിലെ ഓളപ്പരപ്പിലിറങ്ങി. 3.95 കോടി രൂപ ചെലവ് വരുന്ന വെസലില്‍ ഒരേസമയം 100 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളും ഡി ജെ പാര്‍ട്ടി ഫ്‌ലോറും കഫെറ്റീരിയയും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഈ ഡബിള്‍ ഡക്കര്‍ യാനത്തില്‍ ഒരുക്കിയിട്ടുണ്ട്.
എറണാകുളത്തെ ടൂറിസം മേഖലയ്ക്ക് കുതിപ്പ് നല്‍കുന്ന പദ്ധതിയായിരിക്കും ഇത്. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് പുറത്തിറക്കിയിരിക്കുന്ന യാനത്തിന് ജലത്തിലൂടെ വേഗത്തിലുള്ള ചലനം സാധ്യമാക്കാന്‍ ഇരട്ട ഹള്‍ ഉള്ള ആധുനിക 'കറ്റാമരന്‍' സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
Keywords: News, Kerala, State, Ship, Travel, Tourism, Top-Headlines, Kochi, Solar, Technology, Kerala's first solar powered tourist vessel Suriyamshu.