Join Whatsapp Group. Join now!
Aster MIMS 06/06/2023

Controversy | രാമ പ്രതിമയില്‍ കയറി ബിജെപി എംഎല്‍എ; പ്രതിഷേധവും പരിഹാസവുമായി കോണ്‍ഗ്രസ്

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍Karnataka BJP MLA Climbs on Lord Ram Statue During Rally
മംഗ്‌ളുറു: (www.kasargodvartha.com) രാമനവമി ആഘോഷത്തിനിടെ ശ്രീരാമന്റെ പ്രതിമയില്‍ കയറി മാല ചാര്‍ത്തിയ ബിജെപി എംഎല്‍എയുടെ നടപടി വിവാദത്തില്‍. പ്രതിമയില്‍ നില്‍ക്കുമ്പോള്‍ എംഎല്‍എ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ബസവകല്ല്യാണ്‍ മണ്ഡലം എംഎല്‍എ ശരണു സലഗര്‍ ചെയ്യുന്നത് കടുത്ത രാമനിന്ദയാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

Karnataka BJP MLA Climbs on Lord Ram Statue During Rally

ഹിന്ദുത്വം ഉദ്‌ഘോഷിക്കുകയും ഹിന്ദു ദൈവങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ബിജെപി ശൈലിയുടെ തുടര്‍ച്ചയാണിതെന്ന് പാര്‍ടി ആരോപിച്ചു. കര്‍ണാടക മന്ത്രി മുരുകേശ് രുദ്രപ്പ നിരണി ദൈവ നിന്ദ നടത്തി. മുന്‍ മന്ത്രിയും ബിജെപി ദേശീയ ജെനറല്‍ സെക്രടറിയുമായ സിടി രവി എംഎല്‍എ മാംസം കഴിച്ച് ജൈനക്ഷേത്ര ദര്‍ശനം നടത്തി, മന്ത്രി ആര്‍ അശോക ഭൂത കോലത്തേയും മന്ത്രി ജ്ഞാനേന്ദ്ര അറഗ ഗുളിഗ ദൈവത്തേയും നേരത്തെ അവഹേളിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു.

Mangalore, National, News, Karnataka, BJP, MLA, Controversy, Congress, Social-Media, Minister, Temple, Politics, Top-Headlines, Karnataka BJP MLA Climbs on Lord Ram Statue During Rally.

അതേസമയം താന്‍ രാമനിന്ദ നടത്തിയില്ലെന്ന് ശരണു സലഗര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചു.

Keywords: Mangalore, National, News, Karnataka, BJP, MLA, Controversy, Congress, Social-Media, Minister, Temple, Politics, Top-Headlines, Karnataka BJP MLA Climbs on Lord Ram Statue During Rally.
< !- START disable copy paste -->

Post a Comment